ഡ്രീം നിയോയുടെ പുതിയ മോഡൽ

Posted on: April 3, 2016

Honda-new-Dream-Neo-Big

കൊച്ചി : ഡ്രീം നിയോ 110 സിസി മോട്ടോർ സൈക്കിളിന്റെ അത്യാധുനിക മോഡൽ ഹോണ്ട വിപണിയിലെത്തിച്ചു. ഈ വർഷം ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പുറത്തിറക്കുന്ന അഞ്ചാമത്തെ പുത്തൻ മോഡലാണിത്.

2013-ൽ ആദ്യമായി വിപണിയിലെത്തിയ ഹോണ്ട നിയോ ഉപയോക്താക്കളുടെ എണ്ണം ഇപ്പോൾ 4 ലക്ഷം കവിഞ്ഞു. പുതിയ മോഡൽ കൂടുതൽ മനോഹരവും വില കൂടിയ ബൈക്കാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിക്കുന്നതുമാണ്. വർണപ്പകിട്ടാർന്ന വരകൾ പുതിയ മോഡലിന്റെ പ്രത്യേകതയാണ്.

പുതുതായി മൂന്ന് നിറങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. വെള്ള വരയോട് കൂടിയ കറുപ്പ്, ഇംപീരിയൽ റെഡ് മെറ്റാലിക്, ജെനി ഗ്രേ മെറ്റാലിക് എന്നിവയാണ് പുതിയ നിറങ്ങൾ. നേരത്തെ വിപണിയിലുള്ളത് ചുവപ്പ് വരകളോടു കൂടിയ കറുപ്പാണ്. ക്രോം പൂശിയ മഫ്‌ളർ പ്രൊട്ടക്റ്റർ, ഇന്ധന ടാങ്കിൽ 3ഡി എംബ്ലം എന്നിവ ബൈക്കിന് പ്രീമിയം ലുക്ക് പ്രദാനം ചെയ്യുന്നു.

74 കിലോമീറ്ററാണ് മൈലേജ്. പുതിയ മോഡലിൽ ഒരുപാട് പുതിയ സൗകര്യങ്ങൾ എർപ്പെടുത്തിയിട്ടുണ്ടെങ്കിലും പഴയ വിലയിൽ മാറ്റമില്ല- 49,070 രൂപ (എക്‌സ് -ഷോറൂം, ന്യൂഡൽഹി).