ഇന്നോവ ക്രിസ്റ്റ വിപണിയിൽ

Posted on: February 5, 2016

Toyota-Innova-Crysta-Big-a

കൊച്ചി : ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സിന്റെ പുതിയ ഇന്നോവ ക്രിസ്റ്റ വിപണിയിൽ. കഴിഞ്ഞ പതിനൊന്നു വർഷമായി, ഇന്ത്യയിൽ മൾട്ടി പർപ്പസ് വെഹിക്കിൾ ശ്രേണിയിലെ ഏറ്റവും മികച്ച വാഹനമായി മുന്നേറുന്ന ഇന്നോവയുടെ പുതിയ പതിപ്പ് ഒട്ടേറെ പുതുമകളോടെയാണ് നിരത്തിലെത്തുന്നത്. പുതുതായി വികസിപ്പിച്ചെടുത്ത ഫ്രെയിം, എൻജിൻ എന്നിവയ്ക്കുപ്പുറമെ ഇതാദ്യമായി 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഇന്നോവ ക്രിസ്റ്റയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.

ക്രോം വിൻഡോ ലൈനിങ്, സ്മാർട്ട് കീലെസ് എൻട്രി സംവിധാനം, ഈസി ക്ലോസർ ബാക്ക് ഡോർ, 17 ഇഞ്ച് അലോയ് വീലുകൾ എന്നീ സവിശേഷതകൾ കൂടാതെ പുതിയ മൂന്നു വ്യത്യസ്ത നിറങ്ങളിലും ഇന്നോവ ക്രിസ്റ്റ ലഭ്യമാകും.

റിയർ ഓട്ടോ കൂളറോടു കൂടിയ ക്ലൈമറ്റ് കൺട്രോൾ, നാവിഗേഷൻ സംവിധാനമുള്ള 7 ഇഞ്ച് ഓഡിയോ, ക്രൂയിസ് കൺട്രോൾ പവർ ഡ്രൈവർ സീറ്റ്, എയർ ബാഗുകൾ, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം മുതലായവയാണ് ഇന്നോവ ക്രിസ്റ്റയുടെ മറ്റ് പ്രത്യേകതകൾ.