ഫോക്‌സ്‌വാഗൺ അമിയോ രണ്ടാം പകുതിയിൽ വിപണിയിലെത്തും

Posted on: February 3, 2016
ഫോക്‌സ്‌വാഗൻ അമിയോ, ഫോക്‌സ്‌വാഗൻ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ബോർഡ് മെംബർ ജൂർഗൺ സ്റ്റാക്മാനും ഡയറക്ടർ മൈക്കിൾ മേയറും ചേർന്ന് ഡൽഹിയിൽ അവതരിപ്പിക്കുന്നു.

ഫോക്‌സ്‌വാഗൻ അമിയോ, ഫോക്‌സ്‌വാഗൻ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ബോർഡ് മെംബർ ജൂർഗൺ സ്റ്റാക്മാനും ഡയറക്ടർ മൈക്കിൾ മേയറും ചേർന്ന് ഡൽഹിയിൽ അവതരിപ്പിക്കുന്നു.

കൊച്ചി : ഫോക്‌സ്‌വാഗൻ അമിയോ ഈ വർഷം രണ്ടാം പകുതിയിൽ വിപണിയിലെത്തും. അമിയോ ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ മുമ്പിൽ പ്രദർശിപ്പിച്ചു. ഡൽഹി മോട്ടോർ ഷോയിൽ ഇത് പ്രദർശനത്തിനെത്തും.

ഇന്ത്യ ഫോക്‌സ്‌വാഗന്റെ സുപ്രധാന വിപണിയാണെന്നും തുടർന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അമിയോ അവതരിപ്പിച്ചുകൊണ്ട് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ബോർഡ് മെംബർ ജൂർഗൺ സ്റ്റാക്മാൻ പറഞ്ഞു. അമിയോ ഇന്ത്യയെ സംബന്ധിച്ചേടത്തോളം വലിയൊരു കാൽവയ്പ്പാണ്. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയിൽ 4 പുതിയ മോഡലുകൾകൂടി ഫോക്‌സ്‌വാഗൻ ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്ക് മാത്രമായി രൂപകൽപന ചെയ്യപ്പെട്ട പ്രഥമ ഉത്പന്നമാണ് അമിയോ എന്ന് ഫോക്‌സ്‌വാഗൻ പാസഞ്ചർ കാർസ് ഇന്ത്യ ഡയറക്ടർ മൈക്കിൾ മേയർ അഭിപ്രായപ്പെട്ടു.