പെട്രോണാസ് പാതാളഗംഗ പ്ലാന്റ് 2017 ൽ വാണിജ്യോത്പാദനം ആരംഭിക്കും

Posted on: December 19, 2015
പെട്രോണാസ് ലൂബ്രിക്കന്റ്‌സ് മഹാരാഷ്ട്രയിൽ സ്ഥാപിക്കുന്ന ലൂബ് ബ്ലൻഡിംഗ് പ്ലാന്റിന്റെ നിർമാണോദ്ഘാടന ചടങ്ങിൽ കമ്പനി യൂറോപ്പ് റീജണൽ ഹെഡ് ഗിസപ്പ ഡി അരിഗോ, പെട്രോണാസ് ലൂബ്രിക്കന്റ്‌സ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം.പി. സിംഗ്, പിഎൽഐ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അമിർ ഹംസ അസിസാൻ, ഏഷ്യൻ റീജണൽ ഹെഡ് ഗിസപ്പെ പെഡ്രറ്റി എന്നിവർ.

കൊച്ചി : മലേഷ്യൻ സർക്കാരിന്റെ കീഴിലുള്ള പെട്രോണാസ് ലൂബ്രിക്കന്റ് ഇന്റർനാഷണൽ ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 5 കോടി ഡോളർ മുടക്കി പാതളഗംഗയിലെ മഹാരാഷ്ട്ര, ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ലൂബ്രിക്കന്റ് പ്ലാന്റ് തുടങ്ങും. പ്ലാന്റിനു വേണ്ടി 25 ഏക്കർ സ്ഥലമാണ് അക്വയർ ചെയ്തിട്ടുള്ളത്. വാർഷിക ഉത്പാദന ശേഷി 11 കോടി ലിറ്റർ ലൂബ്രിക്കന്റാണ്. പ്ലാന്റിൽ 2017 അവസാനം ഉത്പാദനം ആരംഭിക്കമെന്ന് റീജിയണൽ ഹെഡ് (ഏഷ്യ) ഗിസപ്പെ പെഡ്രറ്റി പറഞ്ഞു.

ഇന്ത്യയിൽ ലൂബ്രിക്കന്റ് വിപണിക്ക് വൻ വളർച്ചാ സാധ്യതയാണുള്ളതെന്ന് പെട്രോണാസ് ലൂബ്രിക്കന്റ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം.പി. സിംഗ് പറഞ്ഞു. 40 ശതമാനം വാർഷിക വളർച്ചയാണ് കമ്പനി ഇപ്പോൾ ഇന്ത്യയിൽ കൈവരിക്കുന്നത്. 2019 ആവുമ്പോഴേക്ക് രാജ്യത്തെ ലൂബ്രിക്കന്റ് വിപണിയുടെ 5 ശതമാനം കൈയടക്കുകയാണ് ലക്ഷ്യം.