ഹോണ്ട സിആർഎഫ്50 ഫെസ്റ്റ് കൊച്ചിയിൽ

Posted on: October 21, 2015

Honda-CRF-50-Fest-Kochiകൊച്ചി : കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളിൽ അവബോധമുണ്ടാക്കുന്നതിനായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യാ ലിമിറ്റഡ് രാജ്യ വ്യാപകമായി നടത്തി വരുന്ന ഹോണ്ട സിആർഎഫ് 50 കൊച്ചിയിലെത്തി. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിൽ നടത്തപ്പെട്ട പരിശീലന പരിപാടി കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ (ട്രാഫിക്) ഷാജൻ കോയിക്കൽ ഉദ്ഘാടനം ചെയ്തു. ഹോണ്ട സിആർഎഫ്50 ഫെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്ക് ചോയ്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോസ് തോമസ്, ചോയ്‌സ് സ്‌കൂൾ പ്രിൻസിപ്പൽ സുനിത സതീഷ്, വൈസ് പ്രിൻസിപ്പൽ അഞ്ജന ഉണ്ണികൃഷ്ണൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇവി എം ഹോണ്ട മാനേജിംഗ് ഡയറക്ടർ സാബു ജോണി, ചോയ്‌സ് സ്‌കൂൾ ജനറൽ മാനേജർ സേവ്യർ ഗ്രിഗറി, മാനേജർ (അഡ്മിനിസ്‌ട്രേഷൻ) ദിലീപ് കുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. പരിശീലന പരിപാടിയിൽ സംബന്ധിച്ച മുന്നൂറോളം കുട്ടികളിൽ സാൻട്രോ മെറിൻ സജി, മിഥുല രമേഷ്, ജോർജ് പൈനാടത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.

ഹോണ്ട സിആർഎഫ് 50 ഫെസ്റ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 9 നും 12 നും ഇടയിൽ പ്രായമുള്ള ആറായിരത്തിലേറെ കുട്ടികളെ ട്രാഫിക് നിയമങ്ങൾ, റോഡ് സുരക്ഷ എന്നിവ സംബന്ധിച്ച് ബോധവത്ക്കരണം നടത്തുമെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈ. എസ്. ഗൂലേറിയ പറഞ്ഞു. ഹോണ്ട ഇതേവരെ രണ്ട് ലക്ഷത്തിലേറെ പേർക്ക് റോഡ് സുരക്ഷയെക്കുറിച്ചുള്ള പരിശീലനം നൽകിയിട്ടുണ്ട്.