ജാഗ്വർ സ്‌പെഷ്യൽ എഡിഷൻ എക്‌സ് എഫ് എയ്‌റോ സ്‌പോർട്ട്

Posted on: July 6, 2015

Jaguar-XF-Aero-sport-Big

മുംബൈ : ജാഗ്വറിന്റെ സ്‌പെഷൽഎഡിഷൻ എക്‌സ് എഫ് എയ്‌റോ സ്‌പോർട്ട് വിപണിയിൽ അവതരിപ്പിച്ചു. 2.2 ലിറ്റർ ഡീസൽ എൻജിനുള്ള ജാഗ്വർ എക്‌സ് എഫ് എയ്‌റോ സ്‌പോർട്ടിന് 52 ലക്ഷം രൂപയാണ് വില. അതുല്യമായ ഡിസൈൻ, അനായാസമായ ഡ്രൈവിംഗ്, ഉത്കൃഷ്ടമായ പവർ എന്നിവയാണ് ജാഗ്വർ എക്‌സ് എഫ് ന്റെ പ്രത്യേകതകൾ.

ജാഗ്വർ എക്‌സ് എഫിന്റെ ഡിസൈനിൽ വരുത്തിയ മാറ്റങ്ങൾ ജാഗ്വർ എയ്‌റോ സ്‌പോർട്ടിനെ യുവാക്കൾക്കിടയിലും ടെക്‌നോളജിയെപ്പറ്റി അറിവുള്ള ഉപഭോക്താക്കളുടെ ഇടയിലും കൂടുതൽ ആവശ്യക്കാരെ സൃഷ്ടിക്കുമെന്ന് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റ് രോഹിത് സൂരി പറഞ്ഞു.

ടച്ച് സ്‌ക്രീൻ, നാവിഗേഷൻ സിസ്റ്റം, ഫ്രണ്ട് സീറ്റ് എവേ, ഫുൾ സൈസ് സ്‌പെയർ വീൽ, സൺ റൂഫ് എന്നീ സവിശേഷതകളോടുകൂടി വിപണിയിലെത്തുന്ന 2.2 ലിറ്റർ ഡീസൽ എയ്‌റോ സ്‌പോർട്ടിനെ റിയർ സ്‌പോയിലർ ആർ സ്‌റ്റൈൽ സൈഡ് സിൽസ്, സ്‌പോർട്ട് സ്‌റ്റൈൽഡ് ഫ്രണ്ട് ബംബർ, ക്രോം കൊണ്ടുള്ള ബ്ലാക്ക് ഗ്രില്ല് തുടങ്ങിയ സ്‌പോർട്ടീ എക്‌സ്റ്റീരിയേഴ്‌സ് കൂടുതൽ ഭംഗിയാക്കുന്നു.

പോളാരിസ് വൈറ്റ്, അൾട്ടിമേറ്റ് ബ്ലാക്ക്, സഫയർ ബ്ലൂ, ഒഡീസി റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന എക്‌സ് എഫ് എയ്‌റോ സ്‌പോർട്ടിന്റെ ഇന്റീരിയേഴ്‌സ് മൃദുവായ തുകൽ കൊണ്ട് നിർമ്മിച്ച് അലുമിനിയം, സാറ്റിൻ റോസ് വുഡ് എന്നിവയാൽ ആവരണം ചെയ്തിരിക്കുന്നു.

ജാഗ്വർ എക്‌സ് എഫ് എയ്‌റോ സ്‌പോർട്ടിന്റെ 2.2 ലിറ്റർ ഡീസൽ എൻജിൻ 140 കെ ഡബ്ല്യുവിൽ 3500 ആർപിഎം കരുത്തും, 2000 ആർപിഎമ്മിൽ 450 എൻഎം ടോർക്കും പ്രദാനം ചെയ്യും.