ഫോക്‌സ്‌വാഗൺ വിൽപനയിൽ 57 % കുതിപ്പ്

Posted on: June 2, 2015

Volkswagen-Jetta-Big

കൊച്ചി : ഫോക്‌സ്‌വാഗൺ ഇന്ത്യ കഴിഞ്ഞ മാസം 4167 കാറുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തെ 2657 യൂണിറ്റുകളേക്കാൾ 57% കൂടുതലാണിത്. പുതിയ ജെറ്റ വിൽപന കുതിച്ചുയരുന്നതിൽ പ്രധാന് പങ്ക് വഹിച്ചതായി ഫോക്‌സ് വാഗൺ ഗ്രൂപ്പ് സെയിൽസ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ മൈക്കിൾ മേയർ പറഞ്ഞു. രൂപകൽപന, സുരക്ഷിതത്വം, മികവ് എന്നിവയിൽ പുതിയ നിലവാരം സൃഷ്ടിക്കാൻ പുതിയ ജെറ്റയ്ക്ക് കഴിഞ്ഞിരുന്നു. ഫോർ സ്റ്റാർ എൻസിഎപി സുരക്ഷാ റേറ്റിങ്ങുള്ള ഏക ഹാച്ച്ബാക്കായ ഫോക്‌സ് വാഗൺ പോളോയും വിൽപന വളർച്ചയിൽ ചെറുതല്ലാത്ത സംഭാവന ചെയ്തു.

കരുത്തുറ്റ ടർബോചാർജ്ഡ് പെട്രോൾ എൻജിനും 7- സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷനുമുള്ള പോളോ ജിറ്റി ടിഎസ്‌ഐയുടെ പങ്ക് ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഫോക്‌സ്‌വാഗൺ കാറുകളുടെ സവിശേഷതകളായ മികച്ച രൂപകൽപന, സുരക്ഷിതത്വം, കാര്യക്ഷമത, ഡ്രൈവിംഗ് സുഖം എന്നിവയെക്കുറിച്ച് ഇന്ത്യൻ ഉപയോക്താക്കൾ കൂടുതലായി മനസ്സിലാക്കി വരുന്നു എന്നാണ് വിൽപന വളർച്ച കാണിക്കുന്നതെന്ന് മൈക്കിൾ മേയർ അഭിപ്രായപ്പെട്ടു.