വെസ്പ ഇനി സ്‌നാപ്ഡീലിൽ

Posted on: May 22, 2015

Vespa-in-Snapdeal-Big

കൊച്ചി : പിയാജിയോ വെസ്പ സ്‌നാപ് ഡീലിൽ ഓൺലൈൻ സ്റ്റോർ ആരംഭിച്ചു. പ്രീമിയം സ്‌കൂട്ടർ ബ്രാൻഡിൽ ആദ്യത്തെ ഓൺലൈൻ സ്റ്റോറാണിത്. വെസ്പ സ്‌കൂട്ടറുകളുടെ സമ്പൂർണ ശ്രേണി സ്‌നാപ്ഡീൽ ഓൺലൈൻ സ്റ്റോറിൽ പ്രദർശിപ്പിക്കും. വെസ്പ പ്രേമികൾക്ക് കേവലം ഒരു ബട്ടൺ അമർത്തി ഇനി വെസ്പ ബുക്കു ചെയ്യാം.

ഓൺലൈൻ സ്റ്റോർവഴി ബുക്കുചെയ്യുന്ന ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്പ മോഡലുകൾ 5000 രൂപ നൽകി സ്‌നാപ് ഡീലിൽ ബുക്കുചെയ്യാം. വെസ്പ, വെസ്പ എസ്, വെസ്പ എലഗന്റ് എന്നിവ ഇതിൽ ഉൾപ്പെടുമന്ന് പിയാജിയോ ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് ഗോയൽ വിശേഷിപ്പിച്ചു.

വെസ്പ എൽഎക്‌സ് മുതൽ സ്‌പോർടിയായ വെസ്പ എസ് വരെ യുവജനങ്ങളുടെ പ്രിയങ്കരമായ ഇരുചക്രവാഹനമാണ്. ഇന്ത്യയിൽ ഇ-കൊമേഴ്‌സ് വിഭാഗം താരതമ്യേന ഒരു പുതിയ ആശയമാണ്. എന്നാൽ അതിവേഗം വളരുന്ന ഒരു സംവിധാനമാക്കി ഇതു മാറികഴിഞ്ഞുവെന്ന് സ്‌നാപ്ഡീൽ സീനിയർ വൈസ്പ്രസിഡന്റ് ടോണി നവീൻ ചൂണ്ടിക്കാട്ടി.