സ്‌പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസിന് സൗത്ത് ഏഷ്യ ട്രാവൽ പുരസ്‌കാരം

Posted on: November 21, 2016

spice-routes-luxury-cruises

കൊച്ചി : സിനമൺ ഹൗസ്‌ബോട്ട്‌സ് ഓഫ് സ്‌പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസിന് സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്. ഹൗസ് ബോട്ടുകളിലെ ആഡംബര സൗകര്യങ്ങളിൽ പുത്തൻ പ്രവണത സൃഷ്ടിച്ചത് കണക്കിലെടുത്താണ് അവാർഡ്. ശ്രീലങ്കയിലെ മൗണ്ട് ലവാനിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ സ്‌പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസ് ഡയറക്ടർമാരായ സ്‌കറിയ ജോസ്, ജോബിൻ ജെ അക്കരക്കളം എന്നിവർ സാറ്റ വൈസ് പ്രസിഡന്റ് തുവാൻ സാബിർ വാഫൂരിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലീഡിംഗ് ഹൗസ് ബോട്ട് ബ്രാൻഡ് വിഭാഗത്തിലായിരുന്നു പുരസ്‌കാരം.

കേരളത്തിലെ കായലുകളുടെ മാസ്മരികത അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടവയാണ്. പഴയ കെട്ടുവള്ളങ്ങൾ ഹൗസ് ബോട്ടുകളായി രൂപാന്തരപ്പെടുത്തി അതിൽ അത്യാധുനിക ആഡംബര സൗകര്യങ്ങൾ ഒരുക്കിയതെന്ന് ജോബിൻ ചൂണ്ടിക്കാട്ടി.

ടൂറിസം രംഗത്ത് ശ്രീലങ്കയും മാലദ്വീപും കേരളത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. സഞ്ചാരികൾക്ക് മികച്ച സേവനം നൽകുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് ഈ പുരസ്‌കാരമെന്ന് സ്‌കറിയ ജോസ് ചൂണ്ടിക്കാട്ടി.