ഷവോമി റെഡ്മി വൈ2

Posted on: June 13, 2018

കൊച്ചി : ഷവോമി റെഡ്മി വൈ2 സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അസാധാരണ സെൽഫി അനുഭവം പ്രദാനം ചെയ്യുന്ന, നിർമിത ബുദ്ധി ഉപയോഗിക്കുന്ന 16 എംപി ഫ്രണ്ട് കാമറ, 12 എംപി കാമറ+5 എംപി ഇരട്ട റിയർ കാമറ എന്നിവയാണ് റെഡ് മി വൈ2-വിന്റെ സവിശേഷത.

റെഡ്മി വൈ2വിനൊപ്പം പൂർണ സ്‌ക്രീൻ അനുഭവം നൽകുന്ന എംഐയുഐ10 സോഫ്റ്റ്‌വേറും പുറത്തിറക്കിയിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തിലും ഉയർന്ന റെസൊലൂഷനുള്ള ചിത്രങ്ങൾ എടുക്കുവാൻ റെഡ്മി ബൈ2-ന് സാധിക്കുന്നു. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് ലൈറ്റ് ഓട്ടോമാറ്റിക്കായി മനസിലാക്കാൻ 16 എംപി കാമറയ്ക്കു കഴിയും. 5.99 ഇഞ്ച് സ്‌ക്രീൻ ഡിസ്‌പ്ലേ വലിയ സ്‌കീൻ അനുഭവം നൽകുന്നു. ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്ലാറ്റ്‌ഫോമാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. 265 ജിബി വരെ വികസിപ്പിക്കുവാൻ കഴിയുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫോണിലുണ്ട്.

ഗോൾഡ്, റോസ് ഗോൾഡ്, ഡാർക്ക് ഗ്രേ എന്നീ മൂന്നു നിറങ്ങളിൽ റെഡ്മി വൈ2 തെരഞ്ഞെടുക്കാം. വില 9,999 രൂപ മുതൽ. 4ജിബി + 64 ജിബി പതിപ്പിന് 12,999 രൂപയാണ് വില. ആമസോൺ, മൈഹോം തുടങ്ങിയ ഓൺലൈൻ സ്റ്റോറുകളിൽ ജൂൺ 12 മുതൽ റെഡ്മി വൈ2 ലഭ്യമാണ്. റെഡ്മി വൈ2 ഒപ്പം 1800 രൂപയുടെ തത്സമയ കാഷ് ബാക്ക്, 240 ജിബി വരെയുള്ള എയർടെലിന്റെ സൗജന്യ ഡാറ്റാ തുടങ്ങിയ ഓഫറുകളും ലഭ്യമാണ്.

കഴിഞ്ഞ വർഷം പുറത്തിറക്കിയ റെഡ്മി വൈ 1 പുറത്തിറക്കി ആറു മാസത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെൽഫി ഫോൺ ആയി മാറിയെന്ന് ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിവോമി വൈസ് പ്രസിഡന്റുമായി മനു ജയിൻ പറഞ്ഞു. റെഡ്മി വൈ ഉപയോഗിക്കുന്നവരിൽ 57 ശതമാനവും 24 വയസിനു താഴെയുള്ളവരാണ്. വൈ ശ്രേണിയിലുള്ള സിവോമി സ്മാർട്ട്‌ഫോണിന്റെ വിജയത്തിന്റെ തെളിവാണിതെന്നും അദേഹം ചൂണ്ടിക്കാട്ടി.