കർണാടക ബാങ്ക് അവകാശ ഇഷ്യുവിന്റെ തീയതി നീട്ടി

Posted on: November 20, 2016

karnataka-bank-big

ബംഗലുരു : കർണാടക ബാങ്ക് അവകാശ ഇഷ്യു ക്ലോസ് ചെയ്യാനുള്ള തീയതി നവംബർ 28 ലേക്ക് ദീർഘിപ്പിച്ചു. കറൻസി പിൻവലിക്കൽ വിപണിയിൽ സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധികൾ കണക്കിലെടുത്താണ് ഈ തീരുമാനം. നവംബർ ഏഴിന് ആരംഭിച്ച റൈറ്റ്‌സ് ഇഷ്യു നവംബർ 21 ന് ക്ലോസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

ഓഹരി ഒന്നിന് 70 രൂപയാണ് അവകാശ ഓഹരികളുടെ ഇഷ്യു പ്രൈസ്. നിലവിലുള്ള രണ്ട് ഓഹരികൾക്ക് ഒന്ന് എന്ന അനുപാതത്തിലാണ് അവകാശ ഓഹരികൾ നൽകുന്നത്. ഒക്‌ടോബർ 25 ആയിരുന്നു റെക്കോർഡ് ഡേറ്റ്.