അനിൽ കുമാർ ചൗധരി സെയിൽ ചെയർമാൻ

Posted on: September 23, 2018

ന്യൂഡൽഹി : സ്റ്റീൽ അഥോറിട്ടി ഓഫ് ഇന്ത്യ ചെയർമാനായി അനിൽ കുമാർ ചൗധരി ചുമതലയേറ്റു. ഡൽഹി സ്വദേശിയായ അദേഹം ഐസിഎഐ മെംബറും നിയമ ബിരുദധാരിയുമാണ്.

ജൂണിയർ മാനേജരായി 1984 ൽ സെയിലിൽ ചേർന്ന അദേഹം 2010 ൽ ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായി. 2011 മുതൽ സെയിൽ ഫിനാൻസ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.