ബോളിവുഡ് താരം റാൻവിജയ് സിംഗ് ഫില ബ്രാൻഡ് അംബാസഡർ

Posted on: August 7, 2018

കൊച്ചി : ബോളിവുഡ് താരം റാൻവിജയ് സിംഗിനെ ഇറ്റാലിയൻ സ്‌പോർട്‌സ്‌വെയർ ബ്രാൻഡായ ഫില ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഫിലയുടെ പുതിയ മോട്ടോർസ്‌പോർട് ഫുട്‌വെയർ കളക്ഷനും വിപണിയിൽ അവതരിപ്പിച്ചു. ഇതാദ്യമായാണ് ഫില തങ്ങളുടെ ഉത്പന്നങ്ങളുടെ പ്രചാരണത്തിന് ഒരു ഇന്ത്യൻ താരവുമായി കരാറുണ്ടാക്കുന്നത്.

പരമാവധി ഗ്രിപ്പ് കിട്ടുന്നതിന് കാർബൻ റബർ സോളാണ് ഫിലയുടെമോട്ടോർസ്‌പോർട്‌സ് ഫുട്‌വെയറുകളുടെ അടിഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. കുഷ്യനിംഗ് ലഭിക്കുന്നതിന് ഉള്ളിൽ മൃദുവായ ഫൈലോൺ സോളും അകത്ത് ഫിലയുടെ സവിശേഷമായ ഇൻസോളും പുറത്ത് ഏറ്റവും മികച്ച പോളിയൂറിത്തിൻ ആവരണവും കണങ്കാൽ വരെ അത്‌ലറ്റിക് പാഡും ഉപയോഗിച്ചിരിക്കുന്ന ഫില മോട്ടോർസ്‌പോർട്‌സ് ഫുട്‌വെയറുകൾ ഗുണനിലവാരവും അഴകും സുഖവും ഉറപ്പു നൽകുന്നുണ്ടെന്ന് റാൻവിജയ് സിംഗും ക്രാവാടെക്‌സ് ബ്രാൻഡ് ലിമിറ്റഡ് എംഡി രോഹൻ ബത്രയും പറഞ്ഞു.

ഇന്ത്യൻ യുവത്വത്തിന്റെ അഭിരുചികൾക്കനുസരിച്ച് രൂപകൽപന ചെയ്തിട്ടുള്ള ഫില മോട്ടോർസ്‌പോർട്‌സ് ഫുട്‌വെയറുകൾക്ക് 2899 രൂപ മുതലാണ് വില. ഇന്ത്യയിലെമ്പാടുമുള്ള റീട്ടെയ്ൽ സ്റ്റോറുകളിലും ഓൺലൈൻ സ്‌റ്റോറുകളിലും ലഭ്യമാണ്.