ഡോ. ഷൺമുഖ സുന്ദരം സ്‌പൈസസ് ബോർഡ് സെക്രട്ടറി

Posted on: July 18, 2018

കൊച്ചി : സ്‌പൈസസ് ബോർഡ് സെക്രട്ടറിയായി ഡോ. ഷൺമുഖ സുന്ദരം ഐഎഎസ് ചുമതലയേറ്റു. 1997 ബാച്ച് ഉത്തർപ്രദേശ് കേഡർ ഉദ്യോഗസ്ഥനായ അദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.

കൃഷിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ. സുന്ദരം 2016 ഓഗസ്റ്റ് മുതൽ ചെന്നൈയിലെ മദ്രാസ് എക്‌സ്‌പോർട്ട് പ്രോസസിംഗ് സോൺ (എംപിഇഇസെഡ്) ഡെവലപ്മന്റ് കമ്മീഷണറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ കളക്ടറായിരു അദേഹം സംസ്ഥാന ഹൗസിംഗ് ആൻഡ് ഡെവലപ്മന്റ് കമ്മീഷണറായും ഇൻഡസ്ട്രീസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര സർവീസിലിരിക്കെ കോഫി ബോർഡ്, റബർ ബോർഡ് എന്നിവയുടെ ചെയർമാന്റെ അധിക ചുമതലയും ഡോ. സുന്ദരം വഹിച്ചിരുന്നു.