മധു കൊട്ടാരക്കരയും സുനിൽ തൈമറ്റവും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഭാരവാഹികൾ

Posted on: January 3, 2018

ന്യൂയോർക്ക് : അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) പ്രസിഡന്റായി മധു കൊട്ടാരക്കരയെ (അശ്വമേധം) തെരഞ്ഞെടുത്തു. സുനിൽ തൈമറ്റം (കേരള ന്യൂസ്‌ലൈവ് ഡോട്ട്‌കോം) – ജനറൽസെക്രട്ടറി, സണ്ണി പൗലോസ് (ജനനി)- ട്രഷറർ), ജെയിംസ് വർഗീസ് (മലയാള മനോരമ) – വൈസ് പ്രസിഡന്റ്, അനിൽ ആറന്മുള (മലയാളം പത്രിക) – ജോയിന്റ് സെക്രട്ടറി, ജീമോൻ ജോർജ് (ഫ്‌ളവേഴ്‌സ് ടിവി) -ജോയിന്റ് ട്രഷറർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.

മാർട്ടിൻ വിലങ്ങോലിൽ, ലവ്‌ലി ശങ്കർ എന്നിവരാണ് ഓഡിറ്റർമാർ.