സ്വിഗ്ഗിയില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം

Posted on: December 21, 2018

ബംഗലുരു : ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി 7000 കോടി രൂപയുടെ (100 കോടി ഡോളര്‍) മൂലധന നിക്ഷേപം സമാഹരിച്ചു. ടെന്‍സെന്റ്, ഹില്‍ഹൗസ് കാപിറ്റല്‍ തുടങ്ങിയ പുതിയ നിക്ഷേപകരില്‍ നിന്നുള്‍പ്പടെയാണ് ഇത്.

ഇതോടെ കമ്പനിയുടെ മൂല്യം 330 കോടി ഡോളറായി. അതായത്, 23,100 കോടി രൂപ. ഒരു വര്‍ഷത്തിനുള്ളില്‍ മൂല്യത്തില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായി. സാങ്കേതിക വിദ്യ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ഗുണമേന്മയുള്ള ബ്രാന്‍ഡുകളുടെ സേവനങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനും ഫണ്ട് വിനിയോഗിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

TAGS: Swiggy |