ഹോണ്ട സിവിക് അടുത്ത വര്‍ഷം

Posted on: September 13, 2018

മുംബൈ : ഹോണ്ട സിവിക് 2019 ഫെബ്രുവരിയോടെ വിപണിയിലെത്തും. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങളോടെയാണ് പുതിയ ഹോണ്ട സിവിക് വിപണിയിലെത്തുന്നത്.

പെട്രോള്‍, ഡീസല്‍, എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 154 ബി എച്ച് പി പവറും 189 എന്‍ എം ടോര്‍ക്കുമേകും. 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 118 ബി എച്ച് പി കരുത്തും 300 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

TAGS: Honda Civic |