ടാറ്റാ ഗ്ലോബൽ ബിവറേജസ് അന്താരാഷ്ട്ര പ്രവർത്തനങ്ങൾ പുനർക്രമീകരിച്ചു

Posted on: September 11, 2018

കൊച്ചി : ടാറ്റാ ഗ്ലോബൽ ബിവറേജസ് കൂടുതൽ ബിസിനസ് മികവിനായി അന്താരാഷ്ട്ര പ്രവർത്തനങ്ങൾ പുനർക്രമീകരിച്ചു. യുകെ, യൂറോപ്പ്, മിഡിൽഈസ്റ്റ്, ആഫ്രിക്ക എന്നിവയുൾപ്പെടുന്ന ഇഎംഇഎ, കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവ ഉൾപ്പെടുന്ന സിഎഎ യൂണിറ്റുകൾ ഇനിമുതൽ ഇന്റർനാഷണൽ ബിസിനസ് ഡിവിഷൻ എന്ന പേരിൽ ഒറ്റ യൂണിറ്റായി പ്രവർത്തിക്കും. ആദിൽ അഹമ്മദ് ആയിരിക്കും ബിസിനസ് മേധാവി.

സുപ്രധാനമല്ലാത്തതും ലാഭകരമല്ലാത്തതുമായ വിപണികളിൽ നിന്ന് ടിജിബി വിട്ടുനിൽക്കും. റഷ്യയിലെ പ്രവർത്തനമാതൃക പുനക്രമീകരിക്കുകയും ശ്രീലങ്കയിലെ തോട്ടങ്ങളിലെ ഓഹരികൾ വിറ്റഴിക്കുകയും ചൈനയിലെ സംയുക്ത സംരംഭങ്ങൾ വേണ്ടെന്നുവയ്ക്കുകയും ചെയ്യും. ഇതുവഴി ചെലവുചുരുക്കാനും ബിസിനസ് പ്രവർത്തനങ്ങൾ സുസംഘടിതമാക്കാനും സാധിക്കും. എച്ച്ആർ, ഫിനാൻസ്, ഓപ്പറേഷൻസ് എന്നിവ പുറംകരാർ വഴി ടാറ്റാ കൺസൾട്ടൻസി സർവീസസ് കൈകാര്യം ചെയ്യും.