ഹോണ്ട അമേസ് 2018 അവതരിപ്പിച്ചു

Posted on: May 16, 2018

ന്യൂഡൽഹി : ഹോണ്ട അമേസ് 2018 വിപണിയിൽ അവതരിപ്പിച്ചു. ഇ, എസ്, വി, വിഎക്‌സ് എന്നീ നാല് വേരിയന്റുകളാണ് പുതിയ അമേസിനുള്ളത്. പെട്രോൾ (മാനുവൽ) വേരിയന്റ് ലിറ്ററിന് 19.5 കിലോമീറ്ററും പെട്രോൾ (ഓട്ടോമാറ്റിക്) വേരിയന്റ് ലിറ്ററിന് 19 കിലോമീറ്ററും മൈലേജ് ലഭിക്കും.

ഡീസൽ (മാനുവൽ) വേരിയന്റ് ലിറ്ററിന് 27.4 കിലോമീറ്ററും ഡീസൽ (ഓട്ടോമാറ്റിക്) വേരിയന്റ് ലിറ്ററിന് 23.8 കിലോമീറ്ററും മൈലേജ് ലഭിക്കും.

ഹോണ്ട അമേസ് വേരിയന്റുകളുടെ ഡൽഹി എക്‌സ്‌ഷോറൂം വിലകൾ

 

അമേസ് ഇ എംടി (പെട്രോൾ) 5.60 ലക്ഷം രൂപ. അമേസ് ഇ എംടി (ഡീസൽ) 6.60 രൂപ. അമേസ് എസ് എംടി (പെട്രോൾ) 6.50 ലക്ഷം രൂപ. അമേസ് എസ് എംടി (ഡീസൽ) 7.60 രൂപ. അമേസ് വി എംടി (പെട്രോൾ) 7.10 ലക്ഷം രൂപ. അമേസ് വി എംടി (ഡീസൽ) 8.20 ലക്ഷം രൂപ.

അമേസ് എസ് സിവിടി (പെട്രോൾ) 7.40 ലക്ഷം രൂപ. അമേസ് എസ് സിവിടി (ഡീസൽ) 8.40 ലക്ഷം രൂപ. അമേസ് വി സിവിടി (പെട്രോൾ) 8.40 ലക്ഷം രൂപ.
അമേസ് എവി സിവിടി (ഡീസൽ) 9.00 ലക്ഷം രൂപ.

അമേസ് വിഎക്‌സ് എംടി (പെട്രോൾ) 7.58 ലക്ഷം രൂപ. അമേസ് വിഎക്‌സ് എംടി (ഡീസൽ) 8.68 ലക്ഷം രൂപ.