ഓൺലൈൻ ടാക്‌സി സർവീസുമായി എച്ച്. ഡി. കുമാരസ്വാമി

Posted on: October 12, 2017

ബംഗലുരു : ജനതാദൾ (എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്. ഡി. കുമാരസ്വാമി ഓൺലൈൻ ടാക്‌സി സർവീസ് തുടങ്ങുന്നു. എച്ച്ഡികെ കാബ്‌സ് നമ്മ ടൈഗർ എന്ന പേരിൽ ഒക്‌ടോബർ 25 മുതൽ ടാക്‌സികൾ ഓടിത്തുടങ്ങും.

തിരക്കുള്ള സമയങ്ങളിൽ നിരക്ക് വർധിപ്പിക്കുന്ന സർജ് പ്രൈസിംഗും ഷെയർ റൈഡും ഉണ്ടാകില്ലെന്നാണ് ടൈഗർ ടാക്‌സിയുടെ വാഗ്ദാനം. സർക്കാർ നിശ്ചയിച്ചതിലും കുറഞ്ഞനിരക്കാകും ഈടാക്കുകയുള്ളുവെന്നും ഡ്രൈവർമാർക്ക് മറ്റ് കമ്പനികൾ നൽകുന്നതിലും കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.