08
Wednesday
May 2024
May 2024
ഷാർജ ഭരണാധികാരി ഇന്ന് കൊച്ചിയിൽ
Posted on: September 27, 2017
കൊച്ചി : കേരളത്തിൽ സന്ദർശനം നടത്തുന്ന ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്ന് കൊച്ചിയിലെത്തും. പ്രമുഖ വ്യവസായിയും സുൽത്താന്റെ കുടുംബ സുഹൃത്തുമായ എം. എ. യൂസഫലിയുടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ കൊച്ചിയിലെത്തുന്നത്.
രാവിലെ 10 ന് നെടുമ്പാശേരിയിൽ വന്നിറങ്ങുന്ന സുൽത്താന് തൃശൂർ പൂരം മാതൃകയിൽ ഊഷ്‌ളമായ വരവേൽപ്പ് നൽകും. താലപ്പൊലി, കാവടിയാട്ടം, ശിങ്കാരിമേളം, അറവനമുട്ട്, പഞ്ചവാദ്യം, തെയ്യം, മോഹിനിയാട്ടം, കഥകളി, പുലിക്കളി തുടങ്ങിയ കലാപ്രകടനങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കുന്നത്. തുടർന്ന് എം. എ. യൂസഫലിയുടെ കടവന്ത്രയിലുള്ള വീട്ടിലേക്ക് പോകും. സുൽത്താനും സംഘവും ഉച്ചകഴിഞ്ഞ് നെടുമ്പാശേരി വഴി മടങ്ങും.
TAGS: M A Yusuf Ali | Sultan Bin Muhammad Al-Qasimi |
News in this Section