May 2024
യൂസഫലിയെ അയോഗ്യനാക്കിയ നടപടിക്ക് സ്റ്റേ
Posted on: September 23, 2017
കൊച്ചി : നോർക്ക് റൂട്ട്‌സ് വാർഷിക റിട്ടേൺ സമർപ്പിക്കാത്തതിനെ തുടർന്ന് പ്രമുഖ വ്യവസായി എം എ യൂസഫലിയെ ഡയറക്ടർ പദവിയിൽ നിന്ന് അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടി കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. യൂസഫലി നൽകിയ ഹർജി പരിഗണിച്ചാണ് സ്റ്റേ അനുവദിച്ചത്.
തുടർച്ചയായി മൂന്ന് വർഷം വാർഷിക റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങളുടെ ഡയറക്ടർമാരെ അയോഗ്യരാക്കി കേന്ദ്ര കമ്പനികാര്യാലയം ഈ മാസം ആദ്യം ഉത്തരവ് ഇറക്കിയിരുന്നു. നോർക്ക റൂട്ട്‌സ് സർക്കാർ കമ്പനിയാണെന്നും സർക്കാർ കമ്പനികൾക്ക് ബന്ധപ്പെട്ട നിയമവ്യവസ്ഥ ബാധകമല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
TAGS: M A Yusuf Ali | M. A. Yousuf Ali |
യൂസഫലി ഡിഫറന്റ് ആര്‍ട്സ് സെന്ററിന് ഒന്നരക്കോടി രൂപയുടെ സഹായം കൈമാറി
മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമത് എം.എ. യൂസഫലി
സൗദി ഡിജിറ്റല്‍ ബാങ്കില്‍ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം
അമ്മമാര്‍ക്കായി എം.എ. യൂസഫലി നിര്‍മിച്ചു നല്കുന്ന 15 കോടിയുടെ മന്ദിരം പത്തനാപുരത്ത്