April 2024
എയർ ഇന്ത്യ ഫ്രീഡം സെയിൽ
Posted on: August 15, 2017
ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എയർ ഇന്ത്യ ഫ്രീഡം സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തര സർവീസുകളിൽ 425 രൂപയിലും വിദേശ സർവീസുകളിൽ 7,000 രൂപയുടെയും ടിക്കറ്റുകൾ ലഭ്യമാണ്.
ഓഫർ പ്രകാരം ഓഗസ്റ്റ് 13 മുതൽ 20 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 സെപ്റ്റംബർ 16 മുതൽ നവംബർ 30 വരെയും 2018 ജനുവരി 25 മുതൽ മാർച്ച് 31 വരെയുമാണ് യാത്രാകാലാവധി.
ദുബായ്, അബുദാബി, ഷാർജ, മസ്‌ക്കറ്റ്, ബഹ്‌റിൻ, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളിലേക്ക് 6,000 രൂപയാണ് നിരക്ക്. കാഠ്മണ്ഡു, ഡാക്ക, മാലി, കൊളംബോ, യംഗോൺ, കാബൂൾ എന്നിവിടങ്ങളിലേക്ക് 7,000 രൂപയാണ് വൺവേ ടിക്കറ്റ് നിരക്ക്.
ന്യൂയോർക്ക്, വാഷിംഗ്ടൺ, ഷിക്കാഗോ, സാൻഫ്രാൻസിസ്‌കോ എന്നീ യുഎസ് ഡെസ്റ്റിനേഷനുകളിലേക്ക് 65,000 രൂപയാണ്. ലണ്ടൻ, ബിർമിംഗ്ഹാം, പാരീസ്, ഫ്രാങ്ക്ഫർട്ട്, റോം, മിലാൻ, മാഡ്രിഡ്, വിയന്ന, സ്‌റ്റോക്ക്‌ഹോം, കോപ്പൻഹേഗൻ എന്നീ യൂറോപ്യൻ ഡെസ്റ്റിനേഷനുകളിലേക്ക് 38,000 രൂപയുമാണ് നിരക്ക്.
TAGS: Air India | Air India Ticket Offer |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ