ബെൽസ്റ്റാർ ഇൻവെസ്റ്റമെന്റ് മൈക്രോഫിനാൻസ് ഓർഗനൈസേഷൻ ഓഫ് ദ ഇയർ

Posted on: December 14, 2016

belstar-receving-mfoy-award

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനിയായ ബെൽസ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസിനെ മൈക്രോഫിനാൻസ് ഓർഗനൈസേഷൻ ഓഫ് ദ ഇയർ ആയി ഇൻക്ലൂസീവ് ഫിനാൻസ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ചെറുകിട ,ഇടത്തരം കമ്പനി വിഭാഗത്തിലാണ് ബെൽസ്റ്റാറിന് അവാർഡ്.

ന്യൂഡൽഹിയിലെ അശോക ഹോട്ടലിൽ നടന്ന ചടങ്ങിൽ എച്ച്എസ്ബിസി ഇന്ത്യ സിഇഒ സ്റ്റ്യുവർട്ട് മില്ലിൽനിന്നു ബെൽസ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് മാനേജിംഗ് ഡയറക്ടർ ഡോ. കൽപ്പന ശങ്കർ, മുത്തൂറ്റ് ഫിനാൻസ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

തമിഴ്‌നാട്, മഹാരാഷ്ട്ര, പുതുച്ചേരി, മധ്യപ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ബെൽസ്റ്റാർ ഇൻവെസ്റ്റ്‌മെന്റിന് 147 ശാഖകളും 2.5 ലക്ഷം സജീവ ഇടപാടുകാരുമുണ്ട്. കമ്പനി 430 കോടി രൂപ വായ്പായി നൽകിയിട്ടുണ്ട്.