ലൈഫ് ടൈം വാറന്റിയുമായി ഡയമണ്ട്‌സ് ടി.എം.ടി. അൾട്രാ പ്ലസ്

Posted on: August 13, 2016

Diamonds-TMT-clt-Launch-Big

കോഴിക്കോട് : ഇന്ത്യയിലാദ്യമായി ടി.എം.ടി. സ്റ്റീൽ ബാറുകൾക്ക് ആജീവനാന്ത വാറന്റി വാദ്ഗദാനവുമായി ഡയമണ്ട്‌സ് ടി.എം.ടി. കമ്പനി. വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ഇന്ത്യൻ ഇൻസറ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്ട്  കോഴിക്കോട് ചാപ്റ്റർ വൈസ് പ്രസിഡണ്ടും ഡി എർത്ത് ആർകിടെക്ട്‌സ് ഉടമയുമായ പി.പി. വിവേകിന് ആദ്യ ഡയമണ്ട്‌സ് ടി.എം.ടി. 500 അൾട്രാപ്ലസ് വാറന്റികാർഡ് നൽകി.

വി.കെ.സി. മുഹമദ്‌കോയ എംഎൽഎ, ഡയമണ്ട്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.കെ. അമീർഅലി, എക്‌സിക്യൂട്ടീവ് ഡയറക്ടർ സി.ബി.വി. സിദ്ധിക് തുടങ്ങിയവർ കോഴിക്കോട് നടന്ന ചടങ്ങിൽ പങ്കെടുത്തു.

കണ്ണൂർ മയ്യിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയമണ്ട്‌സ് ടി.എം.ടി.ക്ക് സ്റ്റീൽ നിർമ്മാണ രംഗത്ത് രണ്ടുപതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ബി.ഐ.എസ്. നിലവാരത്തോടെ എല്ലാ ദേശീയ-അന്തർദേശീയ മാനദണ്ഡങ്ങളും പാലിച്ച്, കൃത്യതയോടെ നിർമ്മിക്കപ്പെടുന്ന പുതിയ ടി.എം.ടി. 500 അൾട്രാ പ്ലസിന് 100 വർഷത്തേയ്ക്ക് കേടുപാടുകൾ ബാധിക്കില്ലെന്ന ഉറപ്പാണ് കമ്പനി നൽകുന്നതെന്ന് മാനേജിംഗ് ഡയറക്ടർ അമീർഅലി പറഞ്ഞു.

ഈ കാലയളവിനുള്ളിൽഒടിയുകയോ, മറ്റുകേടുപാടുകൾഉണ്ടായാലൊ കമ്പനി ഉപഭോക്താവിനുണ്ടാകുന്ന നഷ്ടം പരിഹരിക്കും. കമ്പികൾ വളയ്ക്കുന്നതിനോ, വെൽഡുചെയ്യുന്നതിനോ ബുദ്ധിമുട്ട് നേരിട്ടാൽ പൂർണ്ണമായും കമ്പനിയുടെ ചെലവിൽ മാറ്റി നൽകാനും വാറന്റികാർഡിലൂടെ ഉപഭോക്താവുമായി വ്യവസ്ഥചെയ്യുന്നു. ഏറ്റവുംമികച്ച ഇരുമ്പ് ഖനി (അയൺ ഓർ)യിൽനിന്നും കാർബൺ അംശം പരമാവധി നിയന്ത്രിച്ച് കൃത്യമായ അളവിൽ ഫോസ്ഫറസും, സൾഫറും സംയോജിപ്പിച്ച് ഇരുമ്പു മില്ലറ്റുകളിൽ നിന്നും ഉണ്ടാക്കുന്ന ഡയമണ്ട്‌സ് ടി.എം.ടി. അൾട്രാ പ്ലസ് പ്രത്യേകംസജ്ജീകരിച്ച ലബോറട്ടറിയിൽ ഗുണമേന്മാ പരിശോധനയ്ക്കുശേഷമാണ് വിപണിയിൽ എത്തിക്കുന്നത്.