കരീന കപൂർ ബെനലേവ് ബ്രാൻഡ് അംബാസഡർ

Posted on: May 11, 2016

Kareena-Kapoor-Big

കൊച്ചി : ഹിന്ദുസ്ഥാൻ സാനിറ്ററി വെയറിന്റെ ബെനലേവ് ബ്രാൻഡിന്റെ അംബാസഡറായി ബോളിവുഡ് നടി കരീന കപൂറിനെ നിയമിച്ചു. മികച്ച ബാത്‌റൂമുകൾ മികച്ച ബന്ധങ്ങൾ എന്ന സങ്കൽപ്പത്തിൽ ബെനലേവ് പ്രാദേശിക ഭാഷകളിലും പരസ്യ പ്രചാരണം നടത്തുന്നുണ്ട്. താങ്ങാവുന്ന വിലയും ദീർഘകാലം നിലനിൽക്കുന്നതും ആധുനിക രൂപകൽപ്പനയിലുള്ളതുമാണ് ബെനലേവിന്റെ ഉത്പന്നങ്ങൾ.

ബെനലേവ് 12 -15 ശതമാനം വിപണി വിഹിതം ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ബാത്ത് സ്‌പേസുകൾ പുതുമ നേടുന്ന അവസരത്തിൽ ആധുനിക ഉപയോക്താക്കളെ ലക്ഷ്യമിട്ട് വിലയിലും ബ്രാൻഡിലും തുല്യശ്രദ്ധ നല്കുന്ന ഹിന്ദ് വെയറുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കരീന പറഞ്ഞു.