ആശീർവാദ് മൈക്രോ ഫിനാൻസ് കേരളത്തിൽ 77 ശാഖകൾ തുറക്കും

Posted on: August 26, 2015

Asirvad-Microfinance-Big

കുമളി : ആശീർവാദ് മൈക്രോ ഫിനാൻസ് കേരളത്തിലെ പ്രവർത്തനം വിപുലമാക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള ആശീർവാദ് മൈക്രോ ഫിനാൻസ് മണപ്പുറം ഫിനാൻസിന്റെ സബ്‌സിഡിയറിയാണ്. ആശീർവാദ് മൈക്രോഫിനാൻസിന് ആറു സംസ്ഥാനങ്ങളിലായി 156 ശാഖകളുണ്ട്. മൊത്തം ജീവനക്കാർ 700 പേർ.

കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ 11.56 ലക്ഷം അംഗങ്ങൾക്കായി 1400 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. കേരളത്തിൽ ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലായി 23 ബ്രാഞ്ചുകളുണ്ട്. ഒരു വർഷത്തിനുള്ളിൽ 100 ബ്രാഞ്ചുകളിലായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ആശീർവാദ് മൈക്രോ ഫിനാൻസ് നാഷണൽ ഹെഡ് ഓഫ് ഓപറേഷൻസ് രാഘേവേന്ദ്ര ആനന്ദ് പറഞ്ഞു.

ആയിരം കോടി രൂപയുടെ വായ്പ കേരളത്തിൽ വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ബ്രാഞ്ചുകളിൽ 20 എണ്ണം ഇടുക്കി ജില്ലയിൽ തുറക്കും. ആശീർവാദ് മൈക്രോ ഫിനാൻസ് കേരള ഹെഡ് കെ. ബി. ആനന്ദ്, മണപ്പുറം ഫിനാൻസ് മീഡിയ റിലേഷൻസ് ഹെഡ് രാജു റാഫേൽ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.