26
Friday
April 2024
April 2024
ഐസിഐസിഐ – പ്രു സ്മാർട്ട് ലൈഫ് പോളിസി അവതരിപ്പിച്ചു
Posted on: March 17, 2015
കൊച്ചി : നിക്ഷേപ വളർച്ചയും ലൈഫ് ഇൻഷുറൻസും ഒരുമിപ്പിച്ച് ഐസിഐസിഐ പ്രുഡൻഷ്യൽ – പ്രു സ്മാർട്ട് ലൈഫ് പോളിസി അവതരിപ്പിച്ചു. പോളിസി ഉടമയ്ക്കു ജീവാപായമുണ്ടായാൽ മികച്ച തുക നോമിനിക്കു ലഭിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ പുതിയ ഉൽപ്പന്നം.
റിട്ടയർമെന്റിനു ശേഷമുള്ള വിവിധ സാമ്പത്തിക ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റുന്നതിനുള്ള മുൻകൂർ ആസൂത്രണത്തിന് അനുയോജ്യമാണ് ഈ പോളിസിയെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടർ പുനീത് നന്ദ പറഞ്ഞു. നിഫ്റ്റി ബെഞ്ച് മാർക്കുകൾക്കു വിധേയമാണിതിന്റെ പ്രവർത്തനം. 8 ഓപ്ഷനുകളിൽ നിക്ഷേപ സൗകര്യമുണ്ട്.