ഫെയർഫാക്‌സ് ഐസിഐസിഐ ലൊംബാർഡിലെ 12.18 ശതമാനം ഓഹരികൾ വിൽക്കും

Posted on: June 4, 2017

കൊച്ചി : ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസിലെ 12.18 ശതമാനം ഓഹരികൾ റെഡ് ബ്ലൂം ഇൻവെസ്റ്റ്‌മെന്റിന് ഫെയർഫാക്‌സ് വിൽക്കും. വാർബർഗ് പിങ്കസ് എൽഎൽസി, ടാമറിൻഡ് കാപ്പിറ്റൽ എന്നിവയുടെ പൂർണ സബ്‌സിഡിയറിയായ റെഡ്ബ്ലൂം ഇൻവെസ്റ്റ്‌മെന്റിന് നിലവിൽ ഒമ്പതു ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

ഗവൺമെന്റ് അനുമതിക്കു വിധേയമായി ഇടപാടുകൾ പൂർത്തിയാകുമ്പോൾ ഐസിഐസിഐ ബാങ്കിന്റെ ഓഹരി പങ്കാളിത്തം 63.31 ശതമാനവും ഫെയർഫാക്‌സിന്റെ വിഹിതം 22.13 ശതമാനവുമായിരിക്കും.