ഐബിഎംസി ഫിനാൻഷ്യൽ ട്രേഡിംഗ് കോംപിറ്റീഷൻ സംഘടിപ്പിച്ചു

Posted on: October 16, 2017

അബുദാബി : ഐബിഎംസി പ്രഫഷണൽസ് വേൾഡ് സ്‌കിൽസ് അബുദാബിയുടെ ഭാഗമായി ബിഎസ്ഇ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഫിനാൻഷ്യൽ ട്രേഡിംഗ് കോംപിറ്റീഷൻ സംഘടിപ്പിച്ചു. അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച മത്സരം ഐബിഎംസി ഇന്റർനാഷണൽ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഹമദ് ഉദ്ഘാടനം ചെയ്തു.

ബിഎസ്ഇ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അംബരീഷ് ദത്ത, ഐബിഎംസി ഗ്ലോബൽ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സജിത്ത് കുമാർ പി.കെ, ബിഎസ്ഇ ഇൻസ്റ്റിറ്റ്യൂട്ട് അക്കാദമിക്‌സ് ഹെഡ് വിനോദ് നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇക്വിറ്റി ഡെറിവേറ്റീവ്‌സ്, ബോണ്ട്‌സ്, കറൻസി ഡെറിവേറ്റീവ്‌സ്, കമ്മോഡിറ്റി ഡെറിവേറ്റീവ്‌സ് എന്നീ നാല് അസ്റ്റ് വിഭാഗങ്ങളിൽ ഒക്‌ടോബർ 15 മുതൽ 18 വരെയാണ് മത്സരം.