സനിധാ സിദ്ധാർത്ഥ് സിഗ്നേചർ കൊച്ചിയിൽ

Posted on: February 6, 2018

കൊച്ചി : സൗന്ദര്യ സംരക്ഷണ രംഗത്ത് പുതിയ മാനങ്ങൾ സൃഷ്ടിച്ചു കൊണ്ട് സനിധാ സിദ്ധാർത്ഥ് സിഗ്നേചർ കൊച്ചിയിൽ ആരംഭിച്ചു. സ്റ്റീഫൻ ദേവസ്സി ഉദ്ഘാടനം ചെയ്തു. ബഡായി ബംഗ്ലാവ് ഡയറക്ടർ ഡയാനാ സിൽവസ്റ്റർ ദീപം കൊളുത്തി. ചലച്ചിത്ര താരങ്ങളായ ആര്യ സതീഷ് ബാബു, മനോജ് ഗിന്നസ്, നിയാസ് തുടങ്ങിയവർ പങ്കെടുത്തു. സ്ത്രീകളുടേയും പുരുഷൻമാരുടേയും കുട്ടികളുടേയും സമ്പൂർണ മേക്ക് ഓവറിനായുള്ള പ്രത്യേക വിഭാഗങ്ങളുമായാണ് തമ്മനം കലൂർ റോഡിലെ ഇടശ്ശേരി മാൻഷനു സമീപമാണ് സനിധാ സിദ്ധാർത്ഥ് സിഗ്നേചർ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.

ഈ ഓരോ വിഭാഗത്തിനും പ്രൊഫഷണലായി നേതൃത്വം നൽകാനും ഉപഭോക്താക്കൾക്ക് ഓരോരുത്തരുടെയും ശരീരഘടനക്കു അനുസൃദമായ വസ്ത്രധാരണാ രീതി, ഡിസൈൻ സെലെക്ഷൻ എന്നിവയ്ക്കു തികച്ചും വ്യക്തിഗതമായ ഉപദേശങ്ങളും നൽകാനായി ഈ രംഗത്തെ ഏറ്റവും മികച്ചവരെയാണ് സനിധാ സിദ്ധാർത്ഥ് സിഗ്നേചറിന്റെ നിയോഗിച്ചിരിക്കുന്നത്.

വിദേശങ്ങളിലും മെട്രോകളിലും മാത്രം ലഭ്യമായിരുന്ന ഉന്നത നിലവാരത്തിലുള്ള ചർമ സൗന്ദര്യ പാക്കേജുകൾ, ബ്രൈഡൽ പാക്കേജുകൾ എന്നിവയും സനിധാ സിദ്ധാർത്ഥ് സിഗ്നേചറിലുണ്ട്.