ഫ്‌ളിപ്കാര്‍ട്ടിന്റെ പങ്കാളികളായി മാസ്റ്റര്‍ കാര്‍ഡ്

Posted on: October 10, 2018

കൊച്ചി : ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ്ബില്യണ്‍ ഡേയ്‌സ് വിപണന മാമാങ്കത്തില്‍ മാസ്റ്റര്‍ കാര്‍ഡും പങ്കാളികളാകും. ഈ പങ്കാളിത്തം വഴി മാസ്റ്റര്‍ കാര്‍ഡ് ഉടമകളെ തേടിയെത്തുന്നത് വിലയേറിയ സമ്മാനങ്ങളാണ്. ഫ്‌ളിപ്കാര്‍ട്ടിലെ ദിവസേന ഉള്ള പ്രശ്‌നോത്തരിയില്‍ വിജയി ആകുന്ന ഭാഗ്യശാലിക്ക് ഒരു ഐഫോണ്‍ എക്‌സ് സമ്മാനമായി ലഭിക്കും.

പ്രശ്‌നോത്തരിയില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ നറുക്കിട്ടെടുത്ത് ഒരു വിജയിക്ക് ആസ്‌ട്രേലിയയില്‍ നടക്കുന്ന ഇന്ത്യ ആസ്‌ട്രേലിയ ഏകദിന മത്സരം കാണാനുള്ള യാത്രാ ടിക്കറ്റ് ഉള്‍പ്പെടെയുള്ള ഗ്രാന്‍ഡ് പ്രൈസാണ് ലഭിക്കുക. ഒക്‌ടോബര്‍ 10 മുതല്‍ 14 വരെയാണ് ബിഗ്ബില്യണ്‍ ഡേയ്‌സ് സെയില്‍. ഇടമുറിയാത്ത ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവത്തോടൊപ്പം സമ്മാനങ്ങള്‍ നേടാനുള്ള അവസരം കൂടിയാണ് ബിഗ്ബില്യണ്‍ ദിന വിപണന മേള ഒരുക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര മേള, കൂടുതല്‍ ഇളവുക ളും വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളും കൊണ്ട് ഇത്തവണ കൂടുതല്‍ ആകര്‍ഷകമാണെന്ന് ഫ്‌ളിപ്കാര്‍ട്ട് സീനിയര്‍ ഡയറക്ടര്‍ പ്രകാശ് സിക്കാരിയ പറഞ്ഞു.

ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഡിജിറ്റല്‍ പേയ്‌മെന്റിന്റെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുകയാണ് മാസ്റ്റര്‍ കാര്‍ഡ് – ഫ്‌ളിപ്കാര്‍ട്ട് പങ്കാളിത്തത്തിന്റെ ഉദ്ദേശ്യമെന്ന് മാസ്റ്റര്‍കാര്‍ഡ് വൈസ് പ്രസിഡന്റ് മാനസി നരസിംഹന്‍ പറഞ്ഞു.