പിഎൻബി മ്യൂച്വൽ ഫണ്ട് സംയുക്ത സംരംഭം പ്രിൻസിപ്പൽ സ്വന്തമാക്കുന്നു

Posted on: January 5, 2018

മുംബൈ : പ്രിൻസിപ്പൽ – പിഎൻബി അസറ്റ് മാനേജ്‌മെന്റ് കമ്പനിയിലെ ഓഹരികൾ പഞ്ചാബ് നാഷണൽ ബാങ്ക് മ്യൂച്വൽ ഫണ്ട് സംയുക്ത സംരംഭത്തിലെ പങ്കാളിയായ പ്രിൻസിപ്പലിന് വിൽക്കാൻ ധാരണയായി. പഞ്ചാബ് നാഷണൽ ബാങ്കുമായുള്ള പങ്കാളിത്തം വിപണിയിൽ വളരുവാൻ സഹായിച്ചുവെന്ന് പ്രിൻസിപ്പലിന്റെ ദക്ഷിണ പൂർവേഷ്യ പ്രസിഡന്റ് പെഡ്രോ ബോർഡാ പറഞ്ഞു.

ഇരുപത് വർഷത്തോളമായി ഇന്ത്യയിൽ ചെറുകിട നിക്ഷേപകർക്കും വൻകിട സ്ഥാപന ങ്ങൾക്കും നൽകി വരുന്ന സേവനങ്ങൾ വിപുലീകരിക്കുവാൻ പ്രിൻസിപ്പൽ വേണ്ട നടപടികൾ എടുക്കും. ഇന്ത്യയിലെ ഇടത്തരക്കാർക്ക് കൂടുതലായി ആവശ്യം വരുന്ന റിട്ടയർമെന്റ് ഫണ്ട് മാനേജ്‌മെന്റിനും സാമ്പത്തിക സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സഹായകമായ രീതിയിൽ തങ്ങളുടെ ആഗോള പ്രവർത്തന പരിചയം ലഭ്യമാക്കുവാനും പ്രിൻസിപ്പൽ ഉദ്ദേശിക്കുന്നു. നൂതനമായ ഡിജിറ്റൽ സാങ്കേതികതയുടെ പിൻബലത്തോടെ സാമ്പത്തിക കാര്യങ്ങൾ ഓൺലൈനായി ക്രമീകരിക്കുവാൻ നിക്ഷേപകർക്കും ഉപദേഷ്ടാക്കൾക്കും വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തും.