യൂത്ത് മണി ഒളിമ്പ്യാഡ് വിജയികളെ അനുമോദിച്ചു

Posted on: July 20, 2015

Youth-Money-Olimpiad-Big

മുംബൈ : യൂത്ത് മണി ഒളിമ്പ്യാഡ് (വൈഎംഒ) ഒന്നാം പതിപ്പിലെ വിജയികളെ പ്രിൻസിപ്പൽ മ്യൂച്വൽ ഫണ്ടും മണി വിസാഡും ചേർന്ന് മുംബൈയിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഒന്നാം പതിപ്പിന് തുടക്കം കുറിച്ചത്. 41 നഗരങ്ങളിലായി 75 പ്രശസ്ത കലാലയങ്ങളിലെ 7700 ലേറെ വിദ്യാർത്ഥികൾ ഇതിൽ മാറ്റുരച്ചു. വിദ്യാർത്ഥികളിലെ വ്യക്തിഗത ധനകാര്യ ബോധം വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്.

കോളേജ്, ദേശീയ തലങ്ങളിൽ പഴ്‌സണൽ ഫിനാൻസ് ഐക്യു ടെസ്റ്റിലൂടെയാണ് വിദ്യാർത്ഥികളെ വിലയിരുത്തിയത്. വ്യക്തിഗത ധനകാര്യം മനസിലാക്കുന്നതിനുള്ള പഠന സാമഗ്രികളും വ്യക്തിഗത വിലയിരുത്തൽ റിപ്പോർട്ടുകളും വിദ്യാർത്ഥികൾക്ക് ലഭിച്ചു. കോൽക്കൊത്ത ഐഐഎമ്മിലെ രഞ്ജയ് ബാനർജി ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ഐഐഎം, അഹമ്മദാബാദ് ഐഐഎം, റാഞ്ചി ഐഐഎം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ ചെന്നൈ എത്തിരാജ് കോളേജ് ഫോർ വിമനിലെ വിദ്യാർത്ഥിനിയാണ് മൂന്നാമതെത്തിയത്. വ്യക്തിഗത ധനകാര്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഈ വിദ്യാർത്ഥികളെ അനുമോദിച്ചു.

യൂത്ത് മണി ഒളിമ്പ്യാഡ് ഒരു വർഷം പൂർത്തിയാക്കുന്നതിൽ പ്രിൻസിപ്പൽ പിഎൻബി അസറ്റ് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടർ ലളിത് വിജ് സന്തോഷം രേഖപ്പെടുത്തി.

യൂത്ത് മണി ഒളിമ്പ്യാഡ് രണ്ടാം പതിപ്പിന്റെ പ്രഖ്യാപനവും ഈ ചടങ്ങിൽ നടന്നു. 150 ലേറെ കോളേജുകളിലായി 15000 ലേറെ പേരുടെ പങ്കാളിത്തമാണ് രണ്ടാം പതിപ്പിൽ പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ് www.youthmoneyolympiad.org എന്ന വെബ്‌സൈറ്റിൽ നിന്നു ലഭിക്കും.