കാഷ്‌ലെസ് ഇടപാടുകൾക്ക് സൗകര്യമൊരുക്കി മുത്തൂറ്റ് ഫിനാൻസ്

Posted on: December 2, 2016

muthoot-finance-logo-big

കൊച്ചി : കാഷ്‌ലെസ് ആയി വായ്പ എടുക്കാനും തിരിച്ചടയ്ക്കാനും നിലവിലുള്ള വായ്പയുടെ പലിശ അടയ്ക്കാനും ഇടപാടുകാരെ സഹായിക്കുന്ന വിവിധ സങ്കേതങ്ങൾ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ലഭ്യമാക്കി. സ്വർണപ്പണയത്തിൻമേൽ നൽകുന്ന വായ്പ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നൽകുകയോ അല്ലെങ്കിൽ പ്രീ പെയ്ഡി വിസ കാർഡിലേക്ക് നൽകുവാനോ ഉള്ള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്.

കമ്പനിയുടെ ഓൺലൈൻ വെബ് പ്ലാറ്റ്‌ഫോം ആയ വെബ്‌പേ, മൊബൈൽ ആപ്ലിക്കേഷൻ ആയ ഐ മുത്തൂറ്റ് എന്നിവ വഴി വായ്പയുടെ തിരിച്ചടവു നടത്താം. അല്ലെങ്കിൽ ആർടിജിഎസ്, നെഫ്റ്റ്, ഐഎംപിഎസ് തുടങ്ങിയ ബാങ്കിംഗ് ട്രാൻസ്ഫറിംഗ് സൗകര്യങ്ങൾ ഉപയോഗിക്കപെടുത്താം. ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് തുടങ്ങിയവയും കമ്പനി സ്വീകരിക്കും.

എവിടെനിന്നും ഏതു സമയത്തും ഉപഭോക്താക്കൾക്ക് അവരുടെ വായ്പയും പലിശയും ഒൺലൈനായി തിരിച്ചടയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കുവാൻ കമ്പനി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. നോട്ട് പിൻവലിക്കൽ ഈ സംഘടിതമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുത്തൂറ്റിന്റെ വായ്പയുടെ വലുപ്പം ഏതാണ്ട് 40,000 രൂപയ്ക്ക് ചുറ്റളവിലാണ്. ഇതിൽ 70 ശതമാനവും കാഷ് ഇടപാടുകളുമാണ്. എന്നാൽ നോട്ടു പിൻവലിക്കൽ വന്നതിനുശേഷം ഡിജിറ്റൽ ചാനലുകൾ വഴിയുള്ള ഇടപാടുകളിൽ 550 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വായ്പ നൽകൽ, വായ്പ തിരിച്ചടയ്ക്കൽ എന്നിവയുടെ 60 ശതമാനവും ഡിജിറ്റൽ ചാനലുകളിലേക്കു മാറിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

TAGS: Muthoot Finance |