കാലാവസ്ഥ വ്യതിയാനം ദേശീയ സെമിനാർ

Posted on: November 30, 2014

Climate-Change-Big-a

കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജിൽ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 4,5 തീയതികളിലാണ് സെമിനാർ.

ഡോ. ജയിംസ് ജേക്കബ് (റബർ ബോർഡ്), ഡോ. ജോർജ് മാത്യു (കെഎഫ്ആർഐ), ഡോ. ടി.കെ. ദാമോദരൻ (കെഎഫ്ആർഐ), ഡോ. കെ. രാജേന്ദ്രൻ (സിഎസ്‌ഐആർ സെന്റർ ഫോർ മാത്തമാറ്റിക്കൽ മോഡലിംഗ് ആൻഡ് കംപ്യൂട്ടർ സിമുലേഷൻ ബംഗലുരു), റവ. ഡോ. ജോർജ് തെക്കേക്കര, ഡോ. ജായ് എം. പോൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.