പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ തുമ്പികളുടെ സര്‍വേ

Posted on: September 6, 2018

കുമളി : പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെയും ഇന്ത്യന്‍ ഡ്രാഗണ്‍ ഫ്‌ളൈ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ രണ്ടാമത് തുമ്പി സര്‍വേ 7 മുതല്‍ 9 വരെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 120 സന്നദ്ധ പ്രവര്‍ത്തകരും പെരിയാര്‍ നേച്ചര്‍ ക്ലബ് വിദ്യാര്‍ഥികളും സര്‍വേയില്‍ പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ ഇവിടെ 80 ഇനം തുമ്പികളെ കണ്ടെത്തിയിരുന്നു.