April 2024
2.O നവംബര്‍ 29ന്
Posted on: November 27, 2018
പ്രേക്ഷകലക്ഷങ്ങളുടെ മനം കവരാന്‍ ശങ്കര്‍ – രജനി ചിത്രം 2.O നവംബര്‍ 29ന് തീയറ്ററുകളിലെത്തും. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് 2.O യുടെ വരവ്. ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് അറുന്നൂറു കോടിക്കടുത്താണ്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌ക്കരന്‍ നിര്‍മ്മിക്കുന്ന ചിത്രം മുളകുപാടം ഫിലിംസാണ് കേരളത്തിലെത്തിക്കുന്നത്. പുലര്‍ച്ചെ 4 മണിക്കാണ് ആദ്യ പ്രദര്‍ശനം. കേരളത്തില്‍ നാന്നൂറിലധികം തിയറ്ററുകളാണ് 2.O യുടെ പ്രദര്‍ശനത്തിനായി തയ്യാറെടുക്കുന്നത്. രജനികാന്തിനൊപ്പം വില്ലന്‍ വേഷത്തില്‍ അക്ഷയ്കുമാറും നായികയായി എമി ജാക്‌സണും കലാഭവന്‍ ഷാജോണും ചിത്രത്തില്‍ അണിനിരക്കുന്നു.
ഒരു നാള്‍ പൊടുന്നനെ ചെന്നൈ നഗരത്തില്‍ ഒരു കാര്യം സംഭവിക്കുന്നു. മൊബൈല്‍ ഫോണുകള്‍ വായുവിലേക്ക് തനിയെ ഉയര്‍ന്നുപോകുന്നു. ആളുകളും ഭരണകൂടവുമൊക്കെ ആകെ പരിഭ്രാന്തരാകുന്നു. ഇതിനിടയില്‍ ഉയര്‍ന്നുപൊങ്ങിയ ഫോണുകള്‍ ഒരു ഭീമാകാരനായ പക്ഷിയുടെ രൂപം പ്രാപിച്ച് നഗരത്തെ നശിപ്പിക്കാനൊരുങ്ങുന്നു. ആളുകളെ ഈ വിപത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി ഡോ. വസീഗരന്‍ തന്റെ റോബോര്‍ട്ട് ചിട്ടിയെ വീണ്ടും രംഗത്തിറക്കുന്നതാണ് ചിത്രം.
എ.ആര്‍. റഹ്മാന്റെ മാസ്മരിക സംഗീതവും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയിരിക്കുകയാണ്. ഏറെ ദൃശ്യമികവോടെ ചിത്രീകരിച്ചിരിക്കുന്ന 2.O S R L 4 D സൗണ്ടിലാണ് ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി ഒരുക്കിയിരിക്കുന്നത്. 4 D സൗണ്ടിലിറങ്ങുന്ന ആദ്യചിത്രമാണ് 2.O. നീരവ് ഷായാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. എഡിറ്റര്‍ ആന്റണി.
റിലീസിനു മുന്‍പു തന്നെ പല റെക്കോര്‍ഡുകളും തകര്‍ത്താണ് 2.O എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. ചിത്രത്തിന്റെ മുതല്‍മുടക്ക് ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റയിനത്തില്‍ തന്നെ ചിത്രം 370 കോടിയോളം നേടി. അഡ്വാന്‍സ് ബുക്കിംഗിലൂടെ 120 കോടിയും. ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡും ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡും ഇനി 2.O യ്ക്കു സ്വന്തം.
TAGS: 2.O | Rajinikanth |
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് മലയാളിയായ ജോയ് കെ. മാത്യു തുടക്കം കുറിച്ചു.
ജോയ് .കെ .മാത്യുവിന്റെ ‘അണ്ബ്രേക്കബിള്’ ചിത്രീകരണം പൂര്‍ത്തിയായി
മിസിസ് കേരള ഗോള്‍ഡ് വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ജയലക്ഷ്മി ഫസ്റ്റ് റണ്ണറപ്പായി