ബാക്ക് ടു സ്‌കൂൾ പ്രോഗ്രാമുകളുമായി കാർട്ടൂൺ നെറ്റ്‌വർക്ക്

Posted on: June 9, 2017

കൊച്ചി : സ്‌കൂൾ കാലം ആവേശകരമാക്കാൻ കുട്ടികളുടെ പ്രിയ ചാനൽ കാർട്ടൂൺ നെറ്റ്‌വർക്കിന്റെ പുതിയ ഷോകളിലും പരമ്പരകളിലും സാഹസങ്ങളും, സൗഹൃദത്തെ കുറിച്ചുള്ള കഥകളും, ആവേശകരമായ ഏറ്റുമുട്ടലുകളും, തമാശകളും എല്ലാം ഉൾപ്പെടുന്നു. മൈറ്റി മാജിസ്വേർഡ്‌സ്, വി ബെയർ ബീർസ്, ബസ് കരോ ഹെന്റി എന്നിവയുടെ പുതിയ എപ്പിസോഡുകളും കാണാം.

സ്‌പെഷ്യൽ സീരിസും ഫാദേഴ്‌സ് ഡേ സെലിബ്രേഷനും ബാക്ക് ടു സ്‌കൂൾ സ്റ്റണ്ടുകളുമായി കുട്ടികളെ ത്രില്ലടിപ്പിക്കാൻ ക്രിസ്, പുതിയ സൂപ്പർ ഹീറോ ഇരട്ട സഹോദരങ്ങളായ വാമ്പയറും പ്രോഹ്യാസും, സ്‌പൈകളും രാജകുമാരിയുടെ സംരക്ഷകരും വീട്ടുകാവൽക്കാരായുമെല്ലാം പുതിയ ദൗത്യവുമായി അവർ എത്തുകയാണ്. മാന്ത്രിക ശക്തിയുള്ള ആയുധങ്ങളുമായുള്ള രസകരമായ ഒരു സാഹസിക യാത്ര തന്നെയാകുമിത്. തക്കാളികൾ എറിഞ്ഞും മാന്ത്രിക വടികൊണ്ട് കല്ലുകൾ സൃഷ്ടിച്ചും ഈ ഇരട്ടകൾ അവരുടെ വമ്പ് കാണിക്കുന്നു. മൈറ്റ് മാജിസ്വേർഡിൽ എന്ത് സംഭവിക്കുന്നെന്നറിയാൻ എല്ലാ ശനിയാഴ്ചയും രാവിലെ 10 മണിക്ക് ട്യൂൺ ചെയ്യൂ.

പ്രിയപ്പെട്ട ഓഡിയൻസിനെ വിനോദിപ്പിക്കാൻ ബിയർ സഹോദരങ്ങൾ തിരിച്ചെത്തുകയാണ്. ഈ നാഗരിക ലോകത്ത് സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുകയാണ് ഗ്രിസും പാണ്ടയും ഐസ് ബീറും.

ബസ് കരോ ഹെന്റിയുടെ ഏറ്റവും പുതിയ എപ്പിസോഡുകൾ സംപ്രേഷണത്തിന് തയ്യാറായി കഴിഞ്ഞു. ഹെന്റി ചെന്നു ചാടുന്ന പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും കാണാം. ജീവിതത്തെ ഓർത്ത് നിരാശപ്പെടുന്ന ഒരു ചെറിയ ആൺകുട്ടിയാണ് ഹെന്റി. സഹോദരൻ പീറ്ററാകട്ടെ നേരെ തിരിച്ചും. കുഞ്ഞു ഹെന്റിയും ചുറ്റുപാടുകളും തമ്മിലുള്ള ഏറ്റുമുട്ടലാണിത്. ഹെന്റിയുടെ കുഴപ്പത്തരങ്ങൾ ഉൾപ്പെടുത്തിയ പുതിയ എപ്പിസോഡുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 3.30-ന് സംപ്രേഷണം ചെയ്യും.

ദി ബിഗ് സമ്മർ റൈഡുമായി കുട്ടികളെ ആവേശത്തിലാക്കുന്ന സ്റ്റണ്ടുകളും ചാനൽ അവതരിപ്പിക്കുന്നു. റോൾ നം. 21, കിറ്റെറെസ്റ്റു, ലാർവ പോലുള്ള മികച്ച ഷോകൾ എല്ലാ ദിവസവും കാണാം. നിങ്ങളുടെ പ്രിയപ്പെട്ട ഷോകൾ തുടർച്ചയായി ആസ്വദിക്കൂ, വിനോദിക്കൂ. എല്ലാ ദിവസവും ജൂൺ 11 വരെ രാവിലെ 9 മുതൽ ട്യൂൺ ഇൻ ചെയ്യൂ. അറിവിന്റെ ലോകത്തേക്ക് മടങ്ങുന്നത് കുട്ടികൾക്ക് ആവേശകരമാക്കുന്ന ഒരു മികച്ച സ്റ്റണ്ട് ക്രിസ് അവതരിപ്പിക്കും. കൂടുതൽ കണ്ടാസ്വദിക്കാൻ ജൂൺ 12 മുതൽ 16 വരെയുള്ള തീയതിയിൽ തിങ്കൾ തുടങ്ങി വെള്ളി വരെ ഉച്ചയ്ക്ക് 1 മണിക്ക് ട്യൂൺ ചെയ്യൂ.

TAGS: Cartoon Network |