സാംസംഗ് സേഫ് ഇന്ത്യാ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കം

Posted on: January 27, 2018

കൊച്ചി : സാംസംഗ് സേഫ് ഇന്ത്യ ക്യാംപെയിനിന്റെ അടുത്ത ഘട്ടം പ്രഖ്യാപിച്ചു. റോഡിൽ സ്മാർട്ട്‌ഫോണുകളുടെ ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗത്തെപ്പറ്റി, വിശേഷിച്ചും സെൽഫി എടുക്കുന്ന വേളയിൽ, ജനങ്ങളിൽ അവബോധമുളവാക്കുന്നതിനുള്ള അതിന്റെ പ്രതിജ്ഞാബദ്ധതയുടെ തുടർച്ചയാണിത്.

സാംസംഗ് സേഫ് ഇന്ത്യ ക്യാംപെയിനിന്റെ രണ്ടാം ഘട്ടം ഡൽഹി, മുംബൈ, ചെന്നൈ, ലക്‌നൗ എന്നിവിടങ്ങളിൽ റേഡിയോയിലും പബ്ലിക് ഇൻഫർമേഷൻ സിസ്റ്റങ്ങളും മുഖേന സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യും. കൂടാതെ എൽഇഡി വോളുകൾ മുഖേനയും സ്‌കൂളുകളിലും കോളജുകളിലും ഫിലിമുകളുടെയും സ്‌കിറ്റുകളുടെയും രൂപത്തിലും അവതരിപ്പിക്കും.

റോഡിൽ ഉത്തരവാദിത്വത്തോടെ സ്മാർട്ട്‌ഫോൺ ഉപയോഗിക്കേണ്ടതിന്റെ, പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, ഉത്തര പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി എന്നിവരുടെ റേഡിയോ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യും.