റിലയൻസിന്റെ വിപണി മൂല്യം 8.06 ലക്ഷം കോടി പിന്നിട്ടു

Posted on: August 24, 2018

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് 8.06 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയായി. ഓഹരിവില ഈ വർഷം 37 ശതമാനം ഉയർന്നതോടെയാണ് രാജ്യത്തെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയായി റിലയൻസ് മാറിയത്. ഇന്നലെ മാത്രം ഓഹരിവിലയിൽ 1.31 ശതമാനം കുതിപ്പുണ്ടായി. ഓഹരിവില 1,273.9 രൂപ.

നടപ്പു ധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ (ഏപ്രിൽ – ജൂൺ) റിലയൻസ് ജിയോ 612 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2018 ജനുവരി – മാർച്ച് ക്വാർട്ടറിൽ 510 കോടിയായിരുന്നു അറ്റാദായം.

ജിയോ ജിഗഫൈബർ ബ്രോഡ്ബാൻഡ് തുടങ്ങാനുള്ള മുകേഷ് അംബാനിയുടെ പ്രഖ്യാപനത്തെ തുടർന്ന് ജൂലൈ മുതൽ റിലയൻസ് ഓഹരിയിൽ നിക്ഷേപം നടത്താൻ ധാരാളം പേർ മുന്നോട്ട് വന്നതോടെയാണ് വിലയിൽ കുതിപ്പുണ്ടായത്.

7.8 വിപണിമൂല്യത്തിൽ 7.8 ലക്ഷം കോടി രൂപയുടെ വിപണിമൂല്യവുമായി ടിസിഎസ് രണ്ടാംസ്ഥാനത്തുണ്ട്.