25000 പെട്രോൾ പമ്പുകൾ ഞായറാഴ്ചകളിൽ ഇന്ധനവ്യാപാരം നിർത്തുന്നു

Posted on: April 11, 2017

ന്യൂഡൽഹി : കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്‌സിന്റെ (സിഐപിഡി) ആഭിമുഖ്യത്തിൽ ഒരു വിഭാഗം പമ്പുടമകൾ ഞായറാഴ്ചകളിലെ ഇന്ധനവ്യാപാരം നിർത്തുന്നു. മെയ് 14 മുതൽ രാജ്യത്തെ 25000 പെട്രോൾ പമ്പുകൾ ഞായറാഴ്ചകളിൽ അടച്ചിടുമെന്ന് സിഐപിഡി മുന്നറയിപ്പ് നൽകിയിട്ടുണ്ട്. മെയ് മാസം മുതൽ പ്രവൃത്തിസമയം എട്ട് മണിക്കൂർ ആയി കുറയ്ക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയിൽ മൊത്തം 56,190 പെട്രോൾ പമ്പുകളാണുള്ളത്. ഇവയിൽ 52,604 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളും പൊതുമേഖല എണ്ണക്കമ്പനികളുടെ നിയന്ത്രണത്തിലാണ്.

ഉയർന്ന ഡീലർ കമ്മീഷൻ ലക്ഷ്യമിട്ടുള്ള സമ്മർദത്തിന്റെ ഭാഗമാണ് ഞായറാഴ്ചകളിലെ അവധി. എന്നാൽ ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ഈ നീക്കത്തെ പിന്തുണച്ചിട്ടില്ല.