രാജ്യന്തര പണമിടപാടിന് ആക്‌സിസ് ബാങ്ക് -റിപ്പിൾ സഹകരണം

Posted on: January 11, 2017

കൊച്ചി : ആക്‌സിസ് ബാങ്ക് സാമ്പത്തിക വിതരണ സാങ്കേതിക കമ്പനിയായ റിപ്പിളുമായി ചേർന്ന് അതിർത്തികൾ കടന്നുള്ള പണമിടപാടിന് തുടക്കം കുറിച്ചു. സമയവും ചെലവും കുറച്ചുള്ള ഇടപാടുകൾ (ബ്ലോക്ക്‌ചെയിൻ സാങ്കേതിക സഹായത്തോടെ) നടത്തുന്ന സാമ്പത്തിക സ്ഥാപനമാണ് റിപ്പിൾ. റിപ്പിളുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യൻ ബാങ്കാണ് ആക്‌സിസ്.

പെട്ടെന്നുള്ള രാജ്യാന്തര പണമിടപാടുകൾക്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചു കഴിഞ്ഞു (നിലവിൽ രാജ്യാന്തര പണമിടപാടുകൾക്ക് 3-5 ദിവസമെടുക്കുന്നു). പാർട്ണർ ബാങ്കുകളുമായി സഹകരിച്ച് കാര്യക്ഷമമായി പെട്ടെന്ന് പണമിടപാട് നടത്താൻ പുതിയ സാങ്കേതിക വിദ്യ ആക്‌സിസ് ബാങ്കിനെ സഹായിക്കുന്നു.

സാങ്കേതിക വിദ്യയിലൂടെ ബാങ്കിംഗ് ലളിതമാക്കുകയാണ് തങ്ങളെന്ന് ആക്‌സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വി. ശ്രീനിവാസൻ പറഞ്ഞു. പുതിയ കൂട്ടുകെട്ടിലൂടെ ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്താൽ ഏറ്റവും എളുപ്പത്തിലും ചെലവു കുറച്ചും മണി ട്രാൻസ്ഫർ നടത്താൻ സാധ്യമായതിൽ സന്തോഷമുണ്ടെന്നും അദേഹം പറഞ്ഞു.

റിപ്പിളുമായി ചേർന്ന് ആക്‌സിസ് ബാങ്കിന് രാജ്യന്തര പണമിടപാടു സേവനത്തിൽ പുതിയ മാനങ്ങൾ കുറിക്കുകയും റിപ്പിളിന്റെ ആഗോള നെറ്റ്‌വർക്ക് ലോകത്തെ നിർണായകമായൊരു മേഖലയിലേക്കു കൂടി വളരുമെന്നും റിപ്പിൾ സിഇഒ ബ്രാഡ് ഗാർലിങ്ഹൗസ് പറഞ്ഞു.

TAGS: Axis Bank |