മരടില്‍ മെഴ്‌സിഡസ്-ബെന്‍സ് സര്‍വീസ് സെന്റര്‍ തുറന്നു

Posted on: February 20, 2019

കൊച്ചി : മെഴ്‌സിഡസ്-ബെന്‍സിന്റെ പുതിയ സര്‍വീസ് സെന്റര്‍ മരടില്‍ തുറന്നു. മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ കസ്റ്റമര്‍ സര്‍വീസസ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് സന്തോഷ് അയ്യരും രാജശ്രീ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ എസ്. ശിവകുമാറും ചേര്‍ന്ന് സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

2.4 കോടി രൂപ ചെലവില്‍ 6,285 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രാജശ്രീ മോട്ടോഴ്‌സ് തയ്യാറാക്കിയിരിക്കുന്ന സര്‍വീസ് സെന്ററില്‍ ആറ് സര്‍വീസ് ബേകളാണുള്ളത്. രാജശ്രീ മോട്ടോഴ്‌സിന്റെ കേരളത്തിലെ അഞ്ചാമത്തെയും മെഴ്‌സിഡസ്-ബെന്‍സിന്റെ ദക്ഷിണേന്ത്യയിലെ 27-ാമത്തെയും ഔട്ട്‌ലെറ്റാണ് ഈ സര്‍വീസ് സെന്റര്‍.

സര്‍വീസിലെ വ്യത്യസ്തത മെഴ്‌സിഡസ്-ബെന്‍സിന്റെ കരുത്താണെന്നും ആഢംബര കാര്‍ വിഭാഗത്തിലെ മേധാവിത്വം നിലനിര്‍ത്തുന്നതില്‍ ഇത് മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നും സന്തോഷ് അയ്യര്‍ പറഞ്ഞു. രാജ്യത്ത് മെഴ്‌സിഡസ്- ബെന്‍സിന്റെ വിജയഗാഥയ്ക്ക് മികച്ച സംഭാവന നല്‍കാന്‍ കഴിഞ്ഞുവെന്നതില്‍ അത്യധികം അഭിമാനമുണ്ടെന്ന് രാജശ്രീ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ എസ്. ശിവകുമാര്‍ പറഞ്ഞു.

TAGS: Mercedez Benz |