ബജാജ് പള്‍സര്‍ 150 നിയോണ്‍

Posted on: December 3, 2018

കൊച്ചി : പുതിയ സ്‌പോര്‍ട്ടി ലുക്കില്‍ ബജാജ് പള്‍സര്‍ 150 നിയോണ്‍ വിപണിയിലെത്തി. 100/110 സിസി എന്‍ജിന്‍ കരുത്തുള്ള പള്‍സര്‍ 150 നിയോണ്‍ റെഡ്,നിയോണ്‍ യെല്ലോ, നിയോണ്‍ സില്‍വര്‍ എന്നിങ്ങനെ മൂന്നു കളറുകളില്‍ ലഭിക്കും.64,998 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഇന്ത്യയിലെ എല്ലാ ബജാജ് ഓട്ടോ ഡീലര്‍ഷിപ്പുകളിലും പള്‍സര്‍ 150 നിയോണ്‍ ലഭിക്കും. 3ഡി ലോഗോയും കളറോടുകൂടിയ അലോയ് വീലുകളും പള്‍സര്‍ 150 നിയോണിനു സ്‌പോര്‍ട്ടി ലുക്കു നല്‍കും.ഹെഡ് ലാമ്പ് ഐബ്രോസ് , പള്‍സര്‍ ലോഗോ, സൈഡ് പാനല്‍ മെഷ്, അലോയ് എന്നീ ഭാഗങ്ങളില്‍ നിയോണ്‍ റെഡ്,നിയോണ്‍ യെല്ലോ, നിയോണ്‍ സില്‍വര്‍ എന്നീ നിറങ്ങളുടെ ഹൈലൈറ്റ് നല്‍കിയിട്ടുണ്ട്.

എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 14 എച്ച് പി കരുത്തും, 6000 ആര്‍പിഎമ്മില്‍ 13.4 എന്‍ എം ടോര്‍ക്ക്, മുന്‍ ചക്രത്തില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തില്‍ 130 എംഎം ഡ്രം ബ്രേക്കും എന്നിവയാണ് ബജാജ് പള്‍സര്‍ 150 നിയോണിന്റെ പ്രത്യേകതകള്‍.

കഴിഞ്ഞ 17 വര്‍ഷമായി സ്‌പോര്‍ട്ട്‌സ് ബൈക്ക് രംഗത്ത് മുന്‍പന്തിയിലാണ് പള്‍സറെന്നും മികച്ച റോഡ് പ്രസന്‍സ്, പെര്‍ഫോമന്‍സ് എന്നിവയാണ് പള്‍സര്‍ 150 നിയോണിന്റെ പ്രത്യേകതകളെന്നും ബജാജ് ഓട്ടോ മോട്ടോര്‍ സൈക്കിള്‍സ് പ്രസിഡന്റ് എറിക് വാസ് പറഞ്ഞു