നെഫര്‍ടിടിയില്‍ കടല്‍ യാത്ര

Posted on: August 23, 2019

കൊച്ചി : കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ആഡംബര വിനോദസഞ്ചാര കപ്പല്‍ നെഫര്‍ടിടിയില്‍ കടല്‍ യാത്രയ്ക്കു ഒരുക്കുമെന്ന് സ്‌പെഷല്‍ കെയര്‍ ഹോളിഡേയ്‌സ് സൗകര്യമൊരുക്കുന്നു. ആദ്യ സര്‍വീസ് 24 ന് 9.30 നു ഹൈബി ഈഡന്‍ എംപി ബോള്‍ഗാട്ടി ബോട്ട് ജെട്ടിയില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണു യാത്ര. ഭക്ഷണം ഉള്‍പ്പെടെ 6,000 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. 5 വയസ്സുവരെ സൗജന്യം. 5 നും 8 നും ഇടയിലുള്ള കുട്ടികള്‍ക്കു 4500 രൂപ. തുടക്കത്തില്‍ ആഴ്ചയില്‍ ഒരു ദിവസമാണു സര്‍വീസ് 180 സീറ്റ്. 25 നോട്ടിക്കല്‍ മൈല്‍ വരെയാണു കടല്‍ സഞ്ചാരം.

വെല്‍കം ഡ്രിങ്ക്‌സ്, സ്‌നാക്‌സ്, നോണ്‍ വെജ് ബുഫെലഞ്ച്, ചായ- സ്‌നാക്‌സ് എന്നിവ ഉള്‍പ്പെടുന്ന ക്രൂസ് പാക്കേജില്‍ വിനോദ പരിപാടികളും ഉള്‍പ്പെടുമെന്നു കേരള ഷിപ്പിംഗ് കോര്‍പറേഷന്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ സിറിള്‍ ഏബ്രഹാം, സ്‌പെഷല്‍ കെയര്‍ ഹോളിഡേയ്‌സ് സ്ഥാപനകന്‍ സൈമന്‍ ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു.

TAGS: Nefertiti |