May 2024
ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിക്ക് ഒന്നാം പിറന്നാള്‍
Posted on: May 3, 2019
കൊച്ചി : രാജ്യത്തെ മുന്‍നിര ആഡംബര ഹോട്ടലുകളില്‍ ഒന്നായ ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി ഒന്നാം വാര്‍ഷിക നിറവില്‍.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29 ന് പ്രവര്‍ത്തനം തുടങ്ങിയ ഹോട്ടല്‍ ഒരു വര്‍ഷത്തിനിടെ ആഭ്യന്തര, അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് മികച്ച സേവനമാണ് നല്കി വരുന്നത്. ഒരു ലക്ഷം ചതുരശ്ര അടിയിലേറെ വിസ്തീര്‍ണ്ണമുള്ള ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്നവയില്‍ 50 ശതമാനവും കോര്‍പ്പറേറ്റ് പരിപാടികളും 20 ശതമാനം വിവിധ അസോസിയേഷനുകളുടെ ചടങ്ങുകളും ബിസിനസ് കോണ്‍ക്ലേവുകളും ആയിരുന്നു.
15 ശതമാനത്തോളം എക്സിബിഷനുകളും നടന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചില പരിപാടികള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും ഹോട്ടല്‍ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മലയാറ്റൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഈ വര്‍ഷം ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നുവെന്ന് ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി ജനറല്‍ മാനേജര്‍ ശ്രീകാന്ത് വഖാര്‍ക്കര്‍ പറഞ്ഞു. കൊച്ചി ഹയാത്തില്‍ അതിഥികള്‍ക്കായി ലോയല്‍റ്റി പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്.
പ്രവര്‍ത്തനം തുടങ്ങിയശേഷം നിരവധി പുരസ്ക്കാരങ്ങളും ബഹുമതികളും ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്ഗാ്ട്ടിയെ തേടിയെത്തിയിട്ടുണ്ട്.
TAGS: Grand Hyatt Kochi |