ഗ്രാന്‍ഡ് ഹയാത്തിന് 1,30,000 ചതുരശ്ര അടി ഹരിത ഇടം

Posted on: October 3, 2023

കൊച്ചി : സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ആതിഥേയത്വമാണു ഹോട്ടല്‍ ഗ്രാന്‍ഡ്
ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി ഉറപ്പു നല്‍കുന്നതെന്നു സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറ
ക്ടര്‍ മനീഷ് യാദവ്. ഹോട്ടലില്‍ 1,30,000 ചതുരശ്രഅടി ഹരിത ഇടങ്ങളുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍, സോളര്‍ പാനലുകള്‍, മഴവെള്ള സംഭരണിഎന്നിവയുണ്ട്. പൂന്തോട്ട പരിപാലനത്തിനു മലിനജലം ശുദ്ധീകരിച്ചു വീണ്ടും ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് കുപ്പി വെള്ളം പൂര്‍ണമായി ഒഴിവാക്കി, ഓണ്‍ സൈറ്റ് വാട്ടര്‍ ബോട്‌ലിംഗ് പ്ലാന്റ് തുറക്കാനും പദ്ധതിയിടുന്നു.

മത്സ്യത്തൊഴിലാളികളില്‍ നിന്നു നേരിട്ടു സംഭരിക്കുന്ന മത്സ്യംഉള്‍പ്പെടെ ഹോട്ടലില്‍ ഉപയോഗിക്കുന്ന മിക്ക പച്ചക്കറികളും പഴങ്ങളും പ്രാദേശികമായി വാങ്ങുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.