May 2024
കീസ് ഹോട്ടൽസ് കൊച്ചിയിൽ
Posted on: June 9, 2015
കൊച്ചി : ഇടത്തരം ഹോട്ടൽ ബ്രാൻഡായ കീസ് ഹോട്ടൽസ് ആൻഡ് റിസോർട്സ് കൊച്ചിയിൽ ഹോട്ടൽ തുറന്നു. കേരളത്തിലെ രണ്ടാമത്തേയും രാജ്യത്തെ പതിനാറാമത്തേയും കീസ് ഹോട്ടലാണിത്. തിരുവനന്തപുരത്താണ് ആദ്യ കീസ് ഹോട്ടൽ തുറന്നത്. ന്യൂയോർക്ക് കേന്ദ്രമാക്കിയുളള ബെർഗുരേൻ ഹോട്ടൽസ് ആണ് കീസ് ഹോട്ടൽസ് ബ്രാൻഡിൽ ഇന്ത്യയിൽ ഇടത്തരം ഹോട്ടൽ ശൃംഖല സ്ഥാപിച്ചുവരുന്നത്.
എംജി റോഡ്, ഫോർട്ട് കൊച്ചി, എൻഎച്ച് ബൈപാസ്, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽനിന്നു എളുപ്പത്തിൽ എത്തിച്ചേരവുന്ന കീസ് കൊച്ചി ഹോട്ടൽ കുണ്ടന്നൂരിൽ ദേശീയപാതയ്ക്കും തേവര ഫെറി റോഡിനും (പണ്ഡിറ്റ് കറുപ്പൻ റോഡ്) അഭിമുഖമായി കായലിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്. കോൺഫറൻസ് ആവശ്യത്തിനുളള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുളള ഹോട്ടലിൽ 151 മുറികളുണ്ട്. മൂന്നു സ്വീറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ബാക്ക്വാട്ടർ സൗന്ദര്യം ആസ്വദിക്കാവുന്ന വിധത്തിലാണ് ഹോട്ടലിലെ പല മുറികളും രൂപകല്പന ചെയ്തിട്ടുളളത്. 24 മണിക്കൂർ റൂം സർവീസും വൈ ഫൈ സൗകര്യവുമൊരുക്കിയിട്ടുണ്ട്.
സ്ത്രീ യാത്രക്കാർക്കു വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത 10 മുറികളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി ഹോട്ടലിന്റെ ഒരു നില മാറ്റി വച്ചിരിക്കുകയാണ്. ഒറ്റയ്ക്കു യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ യാത്രയ്ക്കും താമസത്തിനും ആവശ്യമായ എല്ലാ സുരക്ഷിതത്വ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഭിന്ന ശേഷിയുളള ആളുകൾക്കു യോജിച്ച വിധത്തിൽ ഏതാനും മുറികൾ കീസ് കൊച്ചിയിൽ പ്രത്യേകം രൂപകല്പന ചെയ്തിട്ടുണ്ട്.
ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയിട്ടുളള കീസ് കഫേയാണ് മറ്റൊരു പ്രത്യേകത. വീട്ടിലെ സ്വാദ് എന്ന പേരിൽ പ്രത്യേക വിഭാഗം തന്നെ തുറന്നിട്ടുണ്ട്. ആഭ്യന്തര, രാജ്യാന്തര വിനോദസഞ്ചാരികൾക്കിടയിൽ കേരളത്തിനു വർധിച്ചു വരുന്ന സ്വീകാര്യതയാണ് കേരളത്തിൽ ഹോട്ടലുകൾ തുറക്കാൻ പ്രേരണയാകുന്നതെന്ന് ബെർഗുരേൻ ഹോട്ടൽസ് സിഇഒ അൻഷു സരിൻ പറഞ്ഞു.
TAGS: Berggruen Hotels | Keys Hotels |