03
Friday
May 2024
May 2024
ഒബ്റോയ് അൽ സോറ അടുത്തവർഷം തുറക്കും
Posted on: June 3, 2015
ദുബായ് : ഒബ്റോയ് ഗ്രൂപ്പ് യുഎഇയിൽ നിർമ്മിക്കുന്ന ആഡംബര ഹോട്ടൽ ദ ഒബ്റോയ് അൽ സൊറ 2016 രണ്ടാം പകുതിയിൽ പ്രവർത്തനമാരംഭിക്കും. ഹോട്ടലിന് പുറമെ ആഡംബര പാർപ്പിട സമുച്ചയവും 18 ഹോൾ ഗോൾഫ്കോഴ്സും ഇവിടെയുണ്ട്.12 കിലോമീറ്റർ വാട്ടർഫ്രണ്ടും 1.6 കിലോമീറ്റർ ബീച്ചും ഉൾപ്പെടുന്നതാണ് അൽ സോറ.
സ്വിറ്റ്സർലൻഡിലെ ട്രൂൺ ഗോൾഫ് ആണ് ഗോൾഫ്കോഴ്സ് വികസിപ്പിക്കുന്നത്. ഏഴ് ലക്ഷം സ്ക്വയർമീറ്ററാണ് വിസ്തൃതി. ബീച്ച്ഫ്രണ്ടിൽ ഹൈഎൻഡ് റിസോർട്ടും ബീച്ച് ക്ലബുമുണ്ട്. കൂടാതെ 42 ലക്ഷ്വറി വില്ലകളും പദ്ധതിയുടെ ഭാഗമാണ്. അജ്മാൻ ഗവൺമെന്റും സോളിഡിറി ഇന്റർനാഷണലും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഫ്രീസോണായ അൽ സോറ വികസിപ്പിക്കുന്നത്.
TAGS: 18 Hole Golf Course | Al Zorah Development | EIH Ltd | Government Of Ajman | Oberoi Al Zorah | Oberoi Group | Solidere International |
News in this Section
Related News
Trending News